സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ കണ്ട് തല കുനിയുന്നു: മോദി

ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കണ്ട് നാണക്കേടു കൊണ്ട് തല കുനിഞ്ഞു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും അനീതിയും അവസാനിപ്പിക്കാന്‍ തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും മോദി ആഹ്വാനം ചെയ്തു. അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ട്വിറ്ററില്‍ എഴുതിയ സന്ദേശത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ വികസന യാത്രയില്‍ സ്ത്രീകള്‍ക്ക് തുല്യവും അവിഭാജ്യവുമായ പങ്ക് വഹിക്കാന്‍ കഴിയും. സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകളടക്കമുള്ള ജനങ്ങള്‍ക്ക് മാന്യമായ ജീവിത സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം മോദി പറഞ്ഞു.
സമൂഹത്തില്‍ അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാവുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. നിയമ സഹായവും, കൗണ്‍സിലിംഗും ഏര്‍പ്പെടുത്തും. ഇതിനായി 181 എന്ന മൊബൈല്‍ ഹെല്‍പ്‌ലൈന്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രധാന്‍ മന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാന്‍ മന്ത്രി ജീവന്‍ ബീമാ യോജന, അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികള്‍ സ്ത്രീകള്‍ക്ക് വലിയതോതില്‍ സഹായകമാണെന്നും മോദി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























