ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു...കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം
ഹൈദരാബാദില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു. യദാദ്രി ജില്ലയിലെ രാമണ്ണപേട്ട് മണ്ഡലിലെ വെള്ളാങ്കി ഗ്രാമത്തിലാണ് സംഭവം. വെള്ളാങ്കി വില്ലേജ് സര്‍പഞ്ച് ഡി. റാണിയുടെ ഭര്‍ത്താവ് സര്‍നെ മധു(38), അവരുടെ മകന് മണികണ്ഠ(10), സുഹൃത്ത് ശ്രീധര്‍ റെഡ്ഢി(25) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാര്‍ അമിത വേഗതയിലായതിനാല്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം.
https://www.facebook.com/Malayalivartha