Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍... നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റിയതിന് പിന്നാലെ ജയിലില്‍ നടന്ന സംഭവ വികാസങ്ങള്‍ പുറത്ത്; 4.30ന് ജയില്‍ അടച്ചത് മുതല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വരെ

20 MARCH 2020 11:28 AM IST
മലയാളി വാര്‍ത്ത

രാജ്യം കാത്തിരുന്ന നിര്‍ഭയ കേസിലെ വിധി നടപ്പാക്കിയിരിക്കുകയാണ്. നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. പുലര്‍ച്ചെ 5.30ന് നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പായി 4.30ന് തിഹാര്‍ ജയില്‍ അടച്ചിട്ടു. മറ്റു തടവുകാരെ എല്ലാം ലോക്കപ്പില്‍ പൂട്ടിയിട്ടു. ശിക്ഷ നടപ്പാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടുപോകുന്നതുവരെ മറ്റു തടവുകാരെ സെല്ലുകളില്‍ നിന്ന് പുറത്തുവിട്ടില്ല. തൂക്കിലേറ്റപ്പെട്ടവരുടെ ബന്ധുക്കളെയോ മറ്റു തടവുകാരെയോ വധശിക്ഷ നടപ്പാക്കുന്നത് കാണാന്‍ അനുവദിച്ചില്ല.

4.45 ജയിലിന് പുറത്തുള്ള സുരക്ഷ വിലയിരുത്തി. തിഹാര്‍ ജയിലിന് പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ഇവിടെ സുരക്ഷക്കായി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ജയിലിന് പുറത്തുള്ള എല്ലാ വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി.

ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവര്‍ കുറ്റവാളികളുടെ സെല്ലിലേക്ക് രാവിലെ എത്തിയിരുന്നു. കുറ്റവാളിയുടെ വില്‍പത്രമോ മറ്റെന്തെങ്കിലുമോ ഒപ്പിട്ടുവാങ്ങാനുണ്ടോ എന്ന് ചോദിച്ചു. തുടര്‍ന്ന് അവര്‍ തൂക്കുമരത്തിനടുത്തേക്ക്. അപ്പോഴും തൂക്കിലേറ്റപ്പെടേണ്ട കുറ്റവാളികള്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നിരീക്ഷണത്തില്‍ സെല്ലില്‍ത്തന്നെ തുടര്‍ന്നു. അതിനുശേഷം കുറ്റവാളികളുടെ കൈകള്‍ പിന്നിലേക്ക് ബന്ധിച്ച് തുടര്‍ന്ന് തൂക്കുമരത്തിനടുത്തേക്ക്. ഡെപ്യൂട്ടി സൂപ്രണ്ട്, ഹെഡ് വാര്‍ഡര്‍, വാര്‍ഡര്‍മാര്‍ എന്നിവര്‍ അനുഗമിച്ചു. തൂക്കിലേറ്റാന്‍ കഴുമരത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി പ്രതികള്‍ ഒരു ആഗ്രഹവും പ്രകടിപ്പിച്ചില്ല.

5.30ന് നാല് പ്രതികളേയും തൂക്കിലേറ്റി. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. തിഹാര്‍ ജയിലിലെ മൂന്നാം നമ്പര്‍ മുറിയിലാണ് ശിക്ഷ നടപ്പാക്കിയത്. നാല് പേരേയും ഒരുമിച്ച് തൂക്കിലേറ്റി.

തൂക്കുമരത്തിനടുത്തേക്ക് എത്തുന്നതിന് മുമ്പേ കുറ്റവാളികളെ മുഖംമൂടുന്ന തൊപ്പി ധരിപ്പിച്ചു. തൂക്കുമരം കാണാന്‍ കുറ്റവാളിയെ അനുവദിച്ചില്ല. തൂക്കുമരത്തിന്റെ തൊട്ടുതാഴേക്ക് കുറ്റവാളികളെ നടത്തിക്കൊണ്ടുപോയി.

കുറ്റവാളികളുടെ ഇരുകാലുകളും ആരാച്ചാര്‍ പരസ്പരം ബന്ധിപ്പിച്ചു. തൂക്കുകയര്‍ കഴുത്തില്‍ മുറുക്കി. ശരിയായ രീതിയിലാണ് തൂക്കുകയര്‍ കഴുത്തിലിട്ടിരിക്കുന്നതെന്ന് സൂപ്രണ്ട് ഉറപ്പുവരുത്തി.

സൂപ്രണ്ടിന്റെ സൂചന വന്നതോടെ ആരാച്ചാര്‍ ലിവര്‍ വലിക്കുകയും ട്രാപ് ഡോര്‍ തുറന്ന് കുറ്റവാളികള്‍ താഴേക്ക് തൂങ്ങുകയും ചെയ്തു. അരമണിക്കൂറോളം മൃതദേഹം കയറില്‍ തൂങ്ങിനിന്നു. റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ മരണം ഉറപ്പുവരുത്തിയശേഷം മൃതദേഹങ്ങള്‍ കയറില്‍നിന്ന് അഴിച്ചുമാറ്റി.

6.00 മണിക്ക് ഡോക്ടര്‍ മരണം ഉറപ്പുവരുത്തി. തൂക്കിലേറ്റി അരമണിക്കൂറിന് ശേഷം മൃതദേഹങ്ങള്‍ കഴുമരത്തില്‍ നിന്ന് താഴെയിറക്കി. ചട്ടപ്രകാരം ഡോക്ടര്‍ പരിശോധിച്ച് മരിച്ചെന്ന് ഉറപ്പുവരുത്തി. മരണവാറന്റയച്ച കോടതിയെ ശിക്ഷ നടപ്പാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

7.00 മണിക്ക് തൂക്കിലേറ്റിയ പ്രതികളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി ജയിലിന് പുറത്തേക്ക് കൊണ്ടുപോയി. രണ്ട് ആംബുലന്‍സുകളിലായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

7.30ന് നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിനായി അടച്ചിട്ട ജയില്‍ മുറികള്‍ തുറന്നു. തമിഴ്‌നാട് സ്‌പെഷ്യല്‍ പോലീസിനാണ് തിഹാര്‍ ജയിലിന്റെ സുരക്ഷാ ചുമതല.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ കൃത്യം എട്ടുമണിക്ക് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രി മോര്‍ച്ചറിയില്‍ ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഡോ. ബി.എന്‍. മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. നടപടികളുടെ വീഡിയോ ചിത്രീകരണവും നടത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (5 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (8 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (10 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (11 hours ago)

Malayali Vartha Recommends