മുംബൈയിലെ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു... നാലുചേരികളിലെ അമ്പതിനായിരത്തോളം ആളുകളെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്

മുംബൈയിലെ ചേരികളിലെ നാല് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു... നാലുചേരികളിലെ അമ്പതിനായിരത്തോളം ആളുകളെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്.നാലുചേരികളിലെ അമ്പതിനായിരത്തോളം ആളുകളെയാണ് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച രണ്ടുപേര്‍ വിദേശത്തുനിന്ന് എത്തിയവരും മറ്റ് രണ്ടുപേര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ആണ്.
20000 ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ് മുംബൈയിലെ ഓരോ ചേരികളും. ഇവിടങ്ങളിലെ ഒരു വീട് വളരെ ചുരുങ്ങിയ ചതുരശ്ര മീറ്ററിലുളളതാണ്. ഈ സാഹചര്യത്തില്‍ ആളുകളെ എങ്ങനെ സുരക്ഷിതമായി പാര്‍പ്പിക്കുമെന്നത് സര്‍ക്കാറിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.കഴിഞ്ഞ ചൊവ്വാഴ്ച മുംബൈയില്‍ മരിച്ച ഒരു സ്ത്രീയുടെ പരിശോധനാഫലം ഇന്ന് പുറത്തുവന്നപ്പോള്‍ അവര്‍ക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
65 വയസുള്ള ഇവര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 124 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊറോണ സമൂഹ വ്യാപനത്തിലേക്ക് പോകുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha