രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി.... കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് 19പേര് മരിച്ചു, 775 പേര് ചികിത്സയില്‍
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 873 ആയി. ശനിയാഴ്ച രാവിലെ വരെയുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണിത്. കൊറോണ വൈറസ് ബാധയില്‍ രാജ്യത്ത് 19പേര് മരിച്ചു. 775 പേര് ചികിത്സയിലാണ്. രാജ്യത്താകമാനം 78 പേര് രോഗ മുക്തി നേടുകയും ആശുപത്രി വിടുകയും ചെയ്തു.
ഇതുവരേയും ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. 180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാമതായി ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 176 പേര്. അതേസമയം മഹാരാഷ്ട്രയില്‍ 25 ഉം കേരളത്തില്‍ 11 പേരും രോഗമുക്തി നേടി. അതേ സമയം കേരളത്തില്‍ ശനിയാഴ്ച കൊറേണ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ദുബായില്‍ നിന്ന് വന്ന 69 കാരനാണ് കൊച്ചിയില്‍ മരണപ്പെട്ടത്.
"
https://www.facebook.com/Malayalivartha