മണല്‍ മാഫിയക്കെതിരെ നടപടിയെടുത്ത യുവ ഐഎഎസ് ഓഫീസര്‍ ജീവനൊടുക്കിയ നിലയില്‍
കര്‍ണാടകയിലെ കോലാറില്‍ മണല്‍ മാഫിയക്കെതിരേ നടപടിയെടുത്ത യുവ ഐഎഎസ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍. വാണിജ്യ നികുതി വകുപ്പിലെ അഡീഷണല്‍ കമ്മീഷണര്‍ ഡി.കെ.രവികുമാര്‍ (36) ആണു മരിച്ചത്. തിങ്കളാഴ്ച കോറമംഗലയ്ക്കു സമീപം താവരക്കെരെയിലെ അദ്ദേഹത്തിന്റെ സെന്റ്. ജോണ്‍ വുഡ് അപ്പാര്‍ട്ട്മെന്റിലാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
സംഭവത്തില്‍ മഡിവാള പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ടാക്സ് ഓഫീസര്‍മാര്‍ എന്ന വ്യാജേന മൂന്ന് അജ്ഞാതര്‍ അദ്ദേഹത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയിരുന്നതായി വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.
കോലാര്‍ ജില്ലയിലെ മണല്‍, ഭൂമാഫിയകള്‍ക്കെതിരെ രവികുമാര്‍ ശക്തമായ നടപടികള്‍ എടുത്തിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നു കഴിഞ്ഞ ഒക്ടോബറില്‍ രവികുമാറിനെ കോലാറില്‍ നിന്നു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha