പിഞ്ചുകുഞ്ഞിനും അമ്മക്കും കോവിഡ്; പ്രസവത്തിന് ശേഷം യുവതിയെയും കുഞ്ഞിനെയും കോവിഡ് ബാധിതനൊപ്പം ഒരേ മുറിയില്‍ അഡ്മിറ്റ് ചെയ്തതായി പരാതി

മുംബൈയിൽ അമ്മയ്ക്കും ദിവസങ്ങൾമാത്രം പ്രായമായ കുഞ്ഞിനും കോവിഡ് സ്ഥിതീകരിച്ചു. പ്രസവത്തിന് ശേഷം യുവതിയെയും കുഞ്ഞിനെയും കോവിഡ് ബാധിതനൊപ്പം ഒരേ മുറിയില്‍ അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്നാണ് അമ്മക്കും മൂന്ന് ദിവസം പ്രായമായ കുഞ്ഞിനും കോവിഡ് ബാധ ഏറ്റത്.
കഴിഞ്ഞ ആഴ്ചയാണ് മുംബൈ ചെമ്ബൂര്‍ നഗര പ്രദേശത്ത് താമസിക്കുന്ന സ്ത്രീ പ്രദേശത്തെ ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായത്. പ്രസവശേഷം ആശുപത്രിയിലെ സ്വകാര്യമുറിയിലേക്ക് ഇവരെ മാറ്റി. എന്നാൽ അതേ മുറിയില്‍ മറ്റൊരു രോഗിയെയും ശേഷം അഡ്മിറ്റ് ചെയ്തു. എന്നാൽ ഇയാൾ കോവിഡ് ബാധസംശയിക്കുന്ന രോഗിയാണെന്ന കാര്യം കുടുംബത്തിനോട് വ്യക്തമാക്കിയിരുന്നില്ല.
പ്രസവ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞേപ്പാള് ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍െറ നിര്‍ദേശ പ്രകാരം ഡോക്ടര്മാര് ഇവരോട് മുറി ഒഴിഞ്ഞുനല്‍കണമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് പ്രസവശേഷം മറ്റെവിടേക്കും മാറാനുള്ള സാഹചര്യമല്ലായിരുന്നെങ്കിൽ പോലും നിമിഷങ്ങള്‍ക്കകം ഇവര്‍ മുറി ഒഴിഞ്ഞുനല്‍കി.
ശേഷം ഡോക്ടര് ഭര്‍ത്താവിനെ വിളിച്ച് മുറിയില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി കോവിഡ് പോസിറ്റീവാണെന്ന് അറിയിക്കുകയായിരുന്നു. അമ്മക്കും കുഞ്ഞിനും കോവിഡ് ബാധ പകര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചികിത്സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തയാറല്ലെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു.
അമ്മയെയും കുഞ്ഞിനെയും പരിശോധിക്കാന്‍ ഡോക്ടര്മാര് തയാറായില്ലെന്നും നിര്‍ബന്ധപൂര്‍വം ഡിസ്ചാര്ജ് നല്‍കിയതായും കുഞ്ഞിന്‍െറ പിതാവ് പറഞ്ഞു. കുഞ്ഞിന്‍െറയും അമ്മയുടെയും പരിശോധനക്കായി 13,500 രൂപ ചെലവായി. പരിശോധന ഫലം വരാതെ ഡിസ്ചാര്ജ് ആകില്ലെന്ന് അറിയിച്ചെങ്കിയും നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍നിന്നും പുറത്താക്കുകയായിരുന്നുവെന്ന് കുഞ്ഞിന്‍െറ പിതാവ് പറഞ്ഞു.
പിന്നീട് അമ്മയെയും കുഞ്ഞിനെയും മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്ക ഇല്ലെന്നും പിതാവ് പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെയും ചികിത്സ നിഷേധിച്ചതിനെതിരെയും കുഞ്ഞിന്‍െറ പിതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും പരാതി നല്‍കി.
https://www.facebook.com/Malayalivartha