Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്താല്‍ പിന്നെ അതേ മാര്‍ഗമുള്ളൂ. ലോക്ക് ഡൗണില്‍ മന്ത്രി പറയുന്നതിങ്ങനെ...

04 APRIL 2020 07:04 PM IST
മലയാളി വാര്‍ത്ത

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി ഈമാസം 14 വരെ രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്്. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയില്ലെങ്കിലോ കാര്യങ്ങള്‍ നിയന്ത്രണവിധേയമാി തുടരുകയും ചെയ്യുകയാണെങ്കില്‍ ലോ്ക്ക് ഡൗണ്‍ 21 ദിവസത്തില്‍ കൂടുതല്‍ നീട്ടില്ലെന്നായിരുന്നു ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയിരുന്ന സൂചന. ഇത് സ്ഥിരീകരിക്കും വിധം ഇന്ത്യന്‍ റെയില്‍വേയും പ്രമുഖ വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാല്‍, കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടുകയോ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയോ ചെയ്‌തേക്കാമെന്ന് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കാര്യമായി എടുക്കാതെ അനുസരിക്കാതിരിക്കുകയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്താല്‍ ലോക്ക്ഡൗണ്‍ നീട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജോഷ് തോപ്പിന്റെ പ്രസ്താവനയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണം. മഹാരാഷ്ട്രയില്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് മന്ത്രിയുടെ വാദം.

കൊറോണ വ്യാപനം തടയുന്നതിനായി മൂന്നാഴ്ചത്തേക്കാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രില്‍ 14ന് അവസാനിക്കും. എന്നാല്‍ ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന് പകരം ഘട്ടം ഘട്ടമായിട്ടാകും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി ഓരോ സംസ്ഥാനങ്ങളിലും സമിതികള്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 14-ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്ന സമിതികള്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കണം. പ്രാധാന്യം അനുസരിച്ച് ലോക്ക്ഡൗണ്‍ സമയപരിധി നീട്ടുകയോ രോഗവ്യാപനത്തിന്റെ തോതനുസരിച്ച് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയോ ചെയ്യാം. അതേസമയം മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങള്‍ പല ഘട്ടങ്ങളായി പുനഃസ്ഥാപിച്ചേക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് കൊറോണ ബാധിതര്‍ കൂടുതലുള്ളത്. 2,902 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 68 പേര്‍ മരിച്ചു. ഇന്ത്യയിലേറ്റവും കൂടുതല്‍ രോഗബാധയുള്ളതും മരണം(26) രേഖപ്പെടുത്തിയതും മഹാരാഷ്ട്രയിലാണ്. അതിനിടെ, രാജ്യത്തെ 30 ശതമാനം ജില്ലകളിലും കോവിഡ് 19 ബാധിച്ചുകഴിഞ്ഞുവെന്ന ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. രോഗവ്യാപനം തടയാന്‍ കിണഞ്ഞു ശ്രമിക്കുന്ന അധികൃതരെ വലിയ വെല്ലുവിളിയാണു കാത്തിരിക്കുന്നത്. രാജ്യത്തെ 720 ജില്ലകളില്‍ 211 ഇടത്തും കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചില വലിയ ജില്ലകളില്‍ 60 ശതമാനത്തോളം രോഗം വ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇതു 30 ശതമാനത്തിനു മുകളിലാണ്. അതേസമയം, പരിശോധനാ കിറ്റുകളുടെയും മെഡിക്കല്‍ സൗകര്യങ്ങളുടെയും അപര്യാപ്തതയാണ് ജില്ലാ ഭരണകൂടങ്ങളെ ആശങ്കപ്പെടുത്തുന്നത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ജില്ലകളില്‍ രോഗബാധ. ആകെയുള്ള 37 ജില്ലകളില്‍ 23 ഇടത്തും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ 36 ജില്ലകളില്‍ 19 ഇടത്തും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, കൊവിഡ് 19 സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. കൊവിഡ് പ്രതിരോധ സാമഗ്രികള്‍ ,വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യത വിലയിരുത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു വൈകിട്ട് കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം ചേരുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (19 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (46 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (1 hour ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (3 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (3 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends