വലിയ ചേരിയായ ധാരാവിയില്‍ എത്തിയ പത്ത് മലയാളികളെ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ കോവിഡ് പടർന്നുപിടിക്കുേമ്പാൾ മുംബൈ നഗരം നിശ്ചലമാണ്. ഈ കുടിലുകളിൽനിന്നുമാണ് രാജ്യം മൊത്തം ആളിപ്പടരാൻ സാധ്യതയുള്ള കോവിഡിന് എതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്. ധാരാവിയിൽ ഇതുവരെ അഞ്ചുപേർക്കാണ് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ആദ്യം രോഗം സ്ഥിരീകരിച്ച 56 കാരൻ മരിച്ചു. ആളുകൾ തിങ്ങിപാർക്കുന്ന, മതിയായ സൗകര്യങ്ങളില്ലാത്ത ഒരു പ്രദേശത്താണ് ഈ മരണം എന്നതാണ് ഭീതിയുണർത്തുന്നത്.
അതെ സമയം ലോകത്തിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ എത്തിയ പത്ത് മലയാളികളെ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കേരളാപൊലീസിന് കൈമാറിയിട്ടുണ്ടെന്നും മുംബയ് പൊലീസ് അറിയിച്ചു. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തശേഷം മടങ്ങിയെത്തിയ ഇവര്‍ ധാരാവിയില്‍ ആദ്യം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഫ്ളാറ്റിലാണ് താമസിച്ചത്. ഇവര്‍ ഇവിടെ നടന്ന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇവരില്‍ നിന്നാണ് ഫ്ളാറ്റുടമയ്ക്ക് രോഗം പകര്‍ന്നതെന്നുമായിരുന്നു മുംബയ് പൊലീസ് നേരത്തേ പറഞ്ഞിരുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ധാരാവിയില്‍ ഇന്ന് രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ധാരാവിയിൽ കോവിഡ് ബാധ പടർന്നുപിടിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിെൻറ ഭാഗമായി പ്രദേശം മുഴുവൻ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. ആൾക്കൂട്ടം അനുവദിക്കില്ല. ദിവസ വരുമാനക്കാരാണ് ഇവിടത്തെ അധികപേരും. ഇപ്പോൾ തൊഴിലും ഇല്ല. ഈ സാഹചര്യം ആശങ്ക ഉയർത്തുന്നതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാേജഷ് തോപെ വ്യക്തമാക്കിയിരുന്നു.
ധാരാവിയിലെ ഒരു കുടുംബത്തിെൻറ വാർഷികവരുമാനം പോലും 5000ത്തിൽ താഴെയാണ്. മുംബൈയിലെ ഏഴ് വാർഡുകളിലായി 613 ഹെക്ടറിലാണ് ധാരാവി പ്രദേശം. ഏകദേശം പത്തുലക്ഷത്തിലധികംപേർ തിങ്ങിപാർക്കുന്നു. ഇതിൽ പത്തുശതമാനത്തോളം പേർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ യു.പി, ബിഹാർ എന്നിവിടങ്ങളിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി.
ഇവിടത്തെ ജനങ്ങളോട് മാസ്ക് ധരിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് പറയുേമ്പാൾ കൈകഴുകാൻ വെള്ളമോ സാനിറ്റൈസറോ ഇല്ലാത്തതിെൻറയും ഒരു കഷ്ണം സോപ്പിൽ ഒരു കുടുംബം മുഴുവൻ സുരക്ഷിതത്വം തേടുന്നതിെൻറയും കഥയാണ് മിക്കവരും വിവരിക്കുന്നത്.
ഏകദേശം 1500 പൊതു ടോയ്ലറ്റുകളാണ് ധാരാവിയിലുള്ളത്. ജനസംഖ്യക്ക് അനുസരിച്ച് പര്യാപ്തമല്ലെങ്കിലും ജനം മുഴുവൻ ആശ്രയിക്കുന്നതും ഇവയെയാണ്. വൈറസ് പടരുന്ന പ്രധാന കേന്ദ്രമായി ഇവ മാറുമോ എന്ന ആശങ്കയാണ് പലരിലുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിേപ്പാർട്ട് ചെയ്യുന്നു.
ചില എൻ.ജി.ഒകളുടെ നേതൃത്വത്തിൽ ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ പണം അത്യാവശ്യമായി വരുന്നവർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇട്ടുനൽകും. റേഷൻ ഉൾപ്പെടെയുള്ളവ വീട്ടിൽ എത്തിച്ചുനൽകാനാണ് തീരുമാനം. ആൾക്കൂട്ടം റേഷൻ കടക്ക് മുമ്പിൽ ഒത്തുചേരുന്നത് അപകട സാധ്യത ഉയർത്തുമെന്നതാണ് കാരണം.
ആളുകളെ സാമൂഹിക അകലം പാലിച്ച് ജീവിക്കാൻ പര്യാപ്തമാക്കുക എന്നത് ഇവിടത്തെ സാഹചര്യത്തിൽ ദുസ്വപ്നം മാത്രമാണെന്ന് പറയുന്നു. കാരണം ജനബാഹുല്യം തന്നെ. കോവിഡ് റിേപ്പാർട്ട് ചെയ്തതോടെ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ഒാരോ വാർഡിലും 150ഓളം സാനിട്ടേഷൻ വർക്കർമാർ അടങ്ങിയ ഓരോ ബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. ഇവരുടെ പ്രവർത്തനം വഴികൾ അടിച്ചുവാരുന്നതും മാലിന്യം ശേഖരിക്കുന്നതും മാത്രമാണ്. രണ്ടുദിവസം കൂടുേമ്പാൾ പുകക്കുകയും ചെയ്യും. തൊട്ടാൽ പകരുന്ന കോവിഡ് പോലുള്ള വൈറസ് പടരുേമ്പാൾ ധാരാവി പോലുള്ള പ്രദേശത്ത് നടത്തേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ ഇത്തരത്തിലുള്ളവയാണോ എന്നതാണ് പ്രധാനചോദ്യം.
https://www.facebook.com/Malayalivartha