കോവിഡ് പ്രതിരോധത്തിൽ പങ്കാളിയായി ഹീറോ മോട്ടോ കോർപും ; ഇരുചക്രവാഹനങ്ങളിൽ സജ്ജീകരിക്കുന്നത് 60 ഫസ്റ്റ് റസ്പോണ്ടർ മൊബൈൽ ആംബുലൻസുകൾ

കോവിഡിനെ തോൽപ്പിക്കാൻ കൈ കോർക്കുകയാണ് രാജ്യം മുഴുവൻ.വിവിധ സംഘടനകളും വ്യക്തികളും ,സ്ഥാപനങ്ങളുമെല്ലാം തന്നെ തങ്ങളാൽ കഴിയും വിധം ആ ഉദ്യമത്തിൽ പങ്കാളികളാകുന്നുമുണ്ട്.ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ പങ്കാളിയായി ഹീറോ മോട്ടോ കോർപും .ഇരുചക്രവാഹനങ്ങളിൽ സജ്ജീകരിച്ച 60 ഫസ്റ്റ് റസ്പോണ്ടർ മൊബൈൽ ആംബുലൻസുകൾ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഹീറോ മോട്ടോ കോർപ്. അപകടഘട്ടത്തിൽ അടിയന്തിരമായി പ്രതികരിക്കാനും സത്വര സഹായമെത്തിക്കാനും ലക്ഷ്യമിട്ടാണു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സർക്കാർ അധികൃതർക്ക് ഈ ആംബുലൻസ് കൈമാറുകയെന്നും കമ്പനി വിശദീകരിച്ചു.
യാത്രാസൗകര്യമില്ലാത്ത മേഖലകളിലെയും ഗ്രാമപ്രദേശങ്ങളിലെയും രോഗികൾക്ക് ആശ്വാസമെത്തിക്കാനാണ് പ്രത്യേക സജ്ജീകരണങ്ങളും സംവിധാനങ്ങളുമുള്ള ഈ ഇരുചക്ര ആംബുലൻസുകൾ സഹായകമാവുകയെന്നു ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി. 150 സി സിയിലേറെ എൻജിൻ ശേഷിയുള്ള ഈ ബൈക്കുകൾ ചികിത്സ ആവശ്യമുള്ളവരെ സമീപത്തെ ആശുപത്രിയിലെത്തിക്കാനും സഹായകമാവും.
രോഗിയെ കിടത്തി തന്നെ യാത്ര ചെയ്യിക്കാവുന്ന സൈഡ് കാർ സൗകര്യത്തിനു പുറമെ പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ സാമഗ്രികൾ, ഔക്സിജൻ സിലിണ്ടർ, ഫയൽ എക്സ്റ്റിൻഗ്വിഷർ, സൈറൻ തുടങ്ങിയവയൊക്കെ ഈ മോട്ടോർ സൈക്കിളിലുണ്ടാവും. കോവിഡ് 19 പ്രതിരോധത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കമ്പനി സജീവമായി രംഗത്തുണ്ട്. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കുമായി 100 കോടി രൂപയാണു കമ്പനി സംഭാവന ചെയ്തത്. കൂടാതെ ഹരിയാനയിലെ ധാരുഹേരയിൽ ഹീറോ ഗ്രൂപ് നടത്തുന്ന ബി എം എൽ മുഞ്ജാൾ സർവകലാശാലയുടെ ഹോസ്റ്റൽ കെട്ടിടം കോവിഡ് ബാധിതരുടെ ഐസൊലേഷൻ വാർഡായി ഉപയോഗിക്കാനും വിട്ടു നൽകിയിട്ടുണ്ട്; 2,000 കിടക്കകളാണ് ഈ ഹോസ്റ്റലിലുള്ളത്.
ഇതിനു പുറമെ ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലും രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്, ആന്ധ്ര പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലും കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളും ഭൂരഹിത കുടുംബാംഗങ്ങളുമായി പതിനയ്യായിരത്തിലേറെ പേർക്കു നിത്യവും കമ്പനി ഭക്ഷണ വിതരണം നടത്തുന്നുണ്ട്. അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കൊറോണ മരണവും 826 പുതിയ കേസുകളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം 8 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി ഉയര്‍ന്നു.11234 പേരാണ് കൊറോണ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1640 ആയി. കഴിഞ്ഞദിവസം 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഭോപ്പാലില്‍ 120ഉം ഗുജറാത്തില്‍ 58ഉം പേര്‍ക്ക് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 929 ആയി.
302956 സാമ്ബിളുകള്‍ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആകെ 370 ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നും ഇതുവരെ 324 ജില്ലകളില്‍ ഒരു കൊറോണ കേസു പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ സമിതി ഇന്ന് രാവിലെ 11 മണിയ്ക്ക് യോഗം ചേരും.
https://www.facebook.com/Malayalivartha























