ഇങ്ങനെയുമുണ്ടോ? ലോക്ക് ഡൗൺ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ജനങ്ങള്‍! ഇരുനൂറോളം ആളുകൾ രഥോത്സവത്തിനെത്തിയത് കൊവിഡ് ഹോട്ട് സ്പോട്ടില്‍... കേസെടുത്ത് പോലീസ്

കര്‍ണ്ണാടകത്തിലെ കൊവിഡ് തീവ്രബാധിത മേഖലയായ കലബുറഗിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോത്സവം നടന്നു, എല്ലാ നിര്‍ദേശങ്ങളെയും അവഗണിച്ച് ലോക്ക്ഡൗണ്‍ ലംഘിച്ച് ഇരുനൂറോളം പേരാണ് രാവൂര്‍ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തില്‍ പങ്കെടുത്തത്.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിനെതിരെ പോലീസ് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. കൂടാതെ കൊവിഡ് ബഫര്‍സോണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയെള്ള ക്ഷേത്രത്തിലാണ് പരിപാടി നടന്നത്, കൃത്യമായി സാമൂഹികഅകലം പാലിക്കണമെന്ന നിര്‍ദേശം അവഗണിച്ച് ഉത്സവാഘോഷത്തില്‍ ആളുകള്‍ തോളോടുതോള്‍ ചേര്‍ന്ന് തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കൂടാതെ രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കലബുറഗിയില്‍ ഇതിനോടകം മൂന്ന് പേര്‍ രോഗം ബാധിച്ച് മരിച്ചു, ഇരുപതോളംപേര്‍ ചികിത്സയിലുമാണ്.
https://www.facebook.com/Malayalivartha























