ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു....കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,007 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 13,000 കടന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 13,387 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളം 437 പേര്‍ ഇതുവരെ മരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,007 പേര്‍ക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. 11,201 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 1,749 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയിലാണ് കൂടുതല്‍ രോഗികളുള്ളത്. 3,202 പേര്‍. മരണസംഖ്യ 194 ആയി വര്‍ധിച്ചു. അതേസമയം 300 പേര്‍ക്ക് രോഗം ഭേദമായി. ഡല്‍ഹിയില്‍ 1,640 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. മരണം 38 ആയി. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 1,267 ആയി ഉയര്‍ന്നു. മധ്യപ്രദേശില്‍ 55 പേര്‍ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,164. രാജസ്ഥാനില്‍ 1,131 രോഗികളുണ്ട്. ഗുജറാത്തിലും രോഗബാധിതരുടെ എണ്ണം ആയിരത്തോടടുക്കുന്നു. മരണം 36 ആയി.
ഉത്തര്‍പ്രദേശില്‍ 805, തെലങ്കാനയില്‍ 700, ആന്ധ്രാപ്രദേശില്‍ 534 എന്നിങ്ങനെയാണ് രോഗബാധയില്‍ മുന്‍പന്തിയിലുള്ള മറ്റ് സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. കേരളത്തില്‍ 394 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha























