കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം.... തോട്ടം മേഖലയ്ക്കു പുറമേ സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു

കോവിഡ് ഭീഷണി നിയന്ത്രണത്തിലേക്കു നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. കേരളം ഈ ആവശ്യം കേന്ദ്രത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. തോട്ടം മേഖലയ്ക്കു പുറമേ സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചു.
തെങ്ങിന്‍ തോപ്പുകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമല്ല. സഹകരണ സംഘങ്ങളും സൊസൈറ്റികള്‍ക്കും പ്രവര്‍ത്തിക്കാം. നേരത്തെ തോട്ടം മേഖലയെ കേന്ദ്രം പൂര്‍ണമായും ഒഴിവാക്കിയിരുന്നില്ല. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാന്പത്തിക പാക്കേജും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അഞ്ച് ലക്ഷം കോടിയുടെ പാക്കേജ് പരിഗണനയിലെന്നാണ് വിവരം. ചെറുകിട വ്യവസായം, കാര്‍ഷ മേഖല തുടങ്ങിയവയെ പാക്കേജില്‍ പരിഗണിക്കും. കൂടാതെ ആദായ നികുതി ഇളവും പരിഗണനയിലുണ്ട്.
ഏപ്രില്‍ 20 മുതല്‍ ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റെഫ്രിജറേറ്റര്‍,ലാപ്‌ടോപ്, സ്റ്റേഷനറി സാധനങ്ങള്‍ വില്‍ക്കാം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സ്‌നാപ് ഡീല്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഇവ വാങ്ങാം.
ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 20ന് ശേഷം സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാം.
ഒറ്റ, ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍ ഉണ്ടാവുക. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പലയിടത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടക്കം കേടാവാതിരിക്കാന്‍ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയില്‍ ഒരു ദിവസം അനുമതി നല്‍കും.
യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കും പ്രൈവറ്റ് ബസുകള്‍, വാഹനവില്‍പനക്കാരുടെ വാഹനങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ചത്. ഇ-കോമേഴ്‌സ് കമ്പനികളുടെ ഡെലിവറി വാനുകള്‍ അധികൃതരുടെ അനുമതി വാങ്ങണം.
ആഭ്യന്തര മന്ത്രാലയം നേരത്തെ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശത്തില്‍ ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യവസ്തുക്കള്‍ മാത്രമേ വില്‍പന നടത്താവു എന്ന് നിര്‍ദേശിച്ചിരുന്നു. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
https://www.facebook.com/Malayalivartha























