രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്... റിപ്പോ നിരക്കില്‍ മാറ്റമില്ല

രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിവരികയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാഹചര്യങ്ങള്‍ ആര്‍ബിഐ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിവേഴ്‌സ് റീപ്പോ നിരക്ക് 3.75% ശതമാനമാക്കി കുറച്ചു. അതേസമയം റിപ്പോ നിരക്കില്‍ മാറ്റമില്ല. ബാങ്കുകള്‍ക്ക് 50,000 കോടി രൂപയും ആര്‍ബിഐ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പണലഭ്യത ഉറപ്പുവരുത്തുന്നതിനാണ് ഇത്.
നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിംഗ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി വീതം നല്‍കും. കോവിഡ് വ്യാപനത്തിന്റെ സമയത്ത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ചില്‍ വാഹന വിപണി കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു ആവശ്യാനുസരണം പണം എടിഎമ്മുകളില്‍ നിറയ്ക്കുന്നുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട് അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യ 1.9 ശതമാനം സാന്പത്തിക വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha























