ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാക്കിസ്ഥാന്‍ പൗരന്മാരെ മടക്കി അയച്ചു... അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ കുടുങ്ങിയ 41 പാക്കിസ്ഥാന്‍ പൗരന്മാരെ മടക്കി അയച്ചു. അട്ടാരി-വാഗാ അതിര്‍ത്തി വഴിയാണ് ഇവര്‍ മടങ്ങിയത്. ആഗ്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കുടുങ്ങിയവരാണ് ഇവര്‍.
സന്ദര്‍ശനം, തീര്‍ഥാടനം, ചികിത്സ എന്നീ വിസകളില്‍ എത്തിയവരാണ് ഇവര്‍. ഹൈക്കമീഷന്റെ നേതൃത്വത്തില്‍ നടന്ന നീക്കത്തിനൊടുവിലാണ് പൗരന്മാരെ സ്വദേശത്ത് എത്തിക്കാന്‍ സാധിച്ചതെന്ന് പാക് ഹൈക്കമ്മീഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























