ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു

ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന ഒരു ഭീകരനെ വധിച്ചു. കീഗം ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ച നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
സിആര്‍പിഎഫും സൈന്യവും പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഇതിനിടെ ഭീകരര്‍ സുരക്ഷസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കി.
"
https://www.facebook.com/Malayalivartha























