രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3699 ആയി.... ചികിത്സയിലിരുന്ന ഏഴു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 194 ആയതായി ആരോഗ്യവകുപ്പ്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3699 ആയി. 288 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയിലിരുന്ന ഏഴു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 194 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 338 പേരാണ് പൂര്‍ണമായും രോഗം ഭേദമായി ആശുപത്രിവിട്ടത്. മഹാരാഷ്ട്രയില്‍ ഒരാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ 58 ശതമാനം വര്‍ധനവുണ്ടായെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.
തലസ്ഥാന നഗരമായ മുംബൈയില്‍ 116 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2,043 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈ കോവിഡ് രോഗികളല്ലാത്തവര്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണുള്ളത്. നഗരത്തില്‍ 1900 ഐസൊലേഷന്‍ ബെഡുകളും 200 ഐ.സി.യുകളുമാണ് കോവിഡ് രോഗികള്‍ക്കായി സസജീകരിച്ചിട്ടുള്ളത്.500ഓളം കോവിഡ് രോഗികളുള്ള പൂനെ നഗരത്തില്‍ മരണം 48 ആയി.
ഏഷ്യയില്‍ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇതുവരെ 86 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ഒമ്ബതു പേരാണ് മരിച്ചത്. ധാരാവി ഉള്‍പ്പെടെ പ്രധാന മേഖലകളെല്ലാം ബി.എം.സി അടച്ചുപൂട്ടിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























