അതിര്‍ത്തി സേനയെ വധിക്കാന്‍ രണ്ടു ഭീകരരെ ഇറക്കി പാകിസ്ഥാന്‍; മടയില്‍ കയറിയടിച്ച് സൈന്യം; ഉച്ചയോടെ നാലണ്ണത്തെ തട്ടി; തിരച്ചില്‍ തുടരുന്നു;

കൊവിഡ് പിടിമുറുക്കുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ ഭീകര സംഘടനകള്‍ക്ക് രൂപം നല്‍കാനുള്ള പാകിസ്ഥാന്റെ നീക്കം മുളയിലേനുള്ളാന്‍ ഇന്ത്യന്‍ സൈന്യമിറങ്ങി. ഇന്ന് തന്നെ നാലെണ്ണത്തിനെ സൈന്യം തീര്‍ത്തു, ജമ്മു കശ്മീരില്‍ സുരക്ഷാ സേനയെലക്ഷ്യമിട്ടാണ് പാകിസ്താന്‍ ഭീകരരെ ഇറക്കിയത്. എന്തായാലും ഇങ്ങിയവരില്‍ നാലുപേനെ സൈന്യം തീര്‍ത്തിട്ടുണ്ട്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നലെയാണ് സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം നടത്താന്‍ പുതിയ ഭീകര സംഘടനകള്‍ പാകിസ്താന്‍ രൂപികരിച്ചതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത്. ഇന്നുതന്നെ സൈന്യം ഇറങ്ങി എല്ലാം വെട്ടി നിരത്തുകയും ചെയ്തു
ഇന്ന് കൊന്ന ഭീകരരില്‍ നിന്ന് ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സൈന്യവും സി ആര്‍ പി എഫും പോലീസും കൂടുതല്‍ നീരീക്ഷണവും നടക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഉച്ചകഴിയുമ്പോള്‍ അത് നാലായി ഇതിന് പിന്നാലെയാണ് ഒരു
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഷോപിയാനിലെ ദിയരൂ ഗ്രാമത്തില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രി സിആര്‍പിഎഫും, 44 രാഷ്ട്രീയ റൈഫിള്‍സും ചേര്‍ന്ന് പരിശോധന നടത്തുന്നതിനെടെ് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. എന്നാല്‍ സേന വധിച്ച ഭീകരരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്.
അടുത്തിടെ അതിര്‍ത്തിയില്‍ ഉണ്ടായ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി ഒന്‍പത് ഭീകരരെ വധിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ബാരാമുള്ളയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചിരുന്നു.
ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ദി റെസിസ്റ്റന്റ് ഫ്രണ്ട്, തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമി എന്നീ ഭീകര സംഘടനകളാണ് പാകിസ്താന്‍ പുതുതായി രൂപീകരിച്ചിരിക്കുന്നത്. സുരക്ഷാ സേനകള്‍ക്ക് നേരായ ആക്രമണങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയെ സഹായിക്കാനാണ് ഇവയുടെ രൂപീകരണം എന്നാണ് ലഭിക്കുന്ന വിവരം. പാകിസ്താന്റെ ചാര സംഘടനയായ ഐഎസ്ഐ യാണ് ഭീകര സംഘടനകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
ഇതില്‍ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഇതിനോടകം തന്നെ കശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരനായ നയീം ഫിര്‍ദോസ് ആണ് തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമിയുടെ കമാന്റര്‍. കശ്മീര്‍ താഴ് വരയിലെ മുഴുവന്‍ ഭീകര സംഘടനകളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇയാളുടെ ശബ്ദ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ രണ്ട് ഭീകര സംഘടനകളും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജ്ജീവമാണ്.
നേരത്തെ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് കമാന്‍ഡറായ അബു അനസ പ്രചരിപ്പിച്ച സന്ദേശം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജ്ജീവമാണെന്ന് വ്യക്തമായത്. ഇന്ത്യക്കെതിരെ ജിഹാദി ആക്രമണത്തിന് മുസ്ലീങ്ങള്‍ എല്ലാം ഒന്നിക്കണമെന്നായിരുന്നു ഇയാള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഇരു ഭീകര സംഘടനകളും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായാണ് വിവരം. ഇതിനോടകം തന്നെ 350 ഓളം പേര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായുള്ള പരിശീലനം സംഘടന നല്‍കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























