ചൈനയിൽ നിന്നെത്തിയത് ഗുണനിലവാരമില്ലാത്തത്; കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനും ചൈനയില്‍ നിന്നെത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം

കോവിഡ് രോഗികളെ കണ്ടെത്തുന്നതിനും ഐസലേറ്റ് ചെയ്യുന്നതിനും ചൈനയില്‍ നിന്നെത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം. 63,000 കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
റാപിഡ് ആന്റിബോഡി ടെസ്റ്റ്, ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകള്‍ എന്നിവയടങ്ങിയ 6,50,000 കിറ്റുകളാണ് ഗാങ്‌സു വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ചയാണ് ചൈനയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. ഇതില്‍ 63000 കിറ്റുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയത്. ചൈനയില്‍ നിന്നും കിറ്റുകള്‍ കൊണ്ടുവരുന്നതിനെതിരെ നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഹോങ്കോങില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും കിറ്റുകള്‍ കൊണ്ടുവരാനായിരുന്നു ആലോചിച്ചിരുന്നത്. അവിടെ നിന്ന് ലഭിക്കാത്ത സാചര്യത്തിലാണ് ശക്തമായ പരിശോധനയ്ക്ക് ശേഷം ചൈനയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതോടെ ചികിത്സാ ഉപകരണങ്ങള്‍ പരമാവധി ലഭ്യമാക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ കിറ്റുകള്‍, പിപിഇ, വെന്റിലേറ്ററുകള്‍ എന്നിവയാണ് അടിയന്തരമായി ആവശ്യമുള്ളത്.
https://www.facebook.com/Malayalivartha























