വെറും 60 സെക്കന്‍ഡ് മുകളിലൂടെ ഒന്നു വീശിയാല്‍ മതി ഏത് കൊറോണയായാലും ചത്തിരിക്കും; അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റാക്കറ്റുമായി ഇന്ത്യന്‍ ചുണക്കുട്ടികള്‍;

ഏതു പ്രതലവും വെറും 60 സെക്കന്‍ഡിനുള്ളില്‍ അണുവിമുക്തമാക്കാന്‍ സഹായിക്കുന്ന ഉപകരണം തയാറാക്കി ഇന്ത്യന്‍ വിദഗ്ദര്‍. പഞ്ചാബിലെ ലവ്ലി പ്രഫഷനല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് അള്‍ട്രാവയലറ്റ് (യുവി) രശ്മികള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന റാക്കറ്റ് വികസിപ്പിച്ചത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ പച്ചക്കറി, ഇ-കൊമേഴ്‌സ് പാക്കറ്റുകള്‍, താക്കോലുകള്‍, കറന്‍സി നോട്ടുകള്‍, വാഹനങ്ങള്‍ തുടങ്ങി എന്തും ഈ റാക്കറ്റ് അവയുടെ മുകളിലൂടെ വീശിയാല്‍ അണുവിമുക്തമാക്കാമെന്നുള്ളതാണ്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഈ സംവിധാനം ഉണ്ടായിരുന്നു എങ്കില്‍ കൊറോണ ഇത്രയും ഭീഷണി ഉണ്ടാക്കില്ലായിരുന്നു, വെറും 80 സെന്റീമീറ്റര്‍ നീളമുള്ള റാക്കറ്റിന് ഓവല്‍ ഷേപ്പിലുള്ള മുകള്‍ഭാഗവും അതില്‍ ഒരു വശത്ത് 200280 നാനോമീറ്റര്‍ വേവ്ലെങ്തിലുള്ള യുവി രശ്മികള്‍ പുറത്തുവരുന്ന ട്യൂബുമാണുള്ളത്. റാക്കറ്റ് ഉപയോഗിക്കുമ്പോള്‍ മനുഷ്യശരീരത്തില്‍ യുവി രശ്മികള്‍ പതിക്കാതിരിക്കാനുള്ള മെറ്റല്‍ ഷീറ്റ് മറുവശത്തും ഘടിപ്പിച്ചിരിക്കുന്നു.
ഒരിക്കല്‍ അണുവിമുക്തമാക്കിയാല്‍ ഉടന്‍തന്നെ കൈകള്‍ കൊണ്ട് അത് തൊടുന്നതിന് കുഴപ്പമില്ല. വൈദ്യുതി ഉപയോഗിച്ചോ അരമണിക്കൂര്‍ റീച്ചാര്‍ജ് ചെയ്യാവുന്ന ഇന്‍ബില്‍റ്റ് ബാറ്ററി ഉപയോഗിച്ചോ റാക്കറ്റ് പ്രവര്‍ത്തിപ്പിക്കാം. പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണെന്നും വാണിജ്യ അടിസ്ഥാനത്തില്‍ നിര്‍മിക്കുമ്പോള്‍ 1000 രൂപയ്ക്ക് വില്‍ക്കാനാകുമെന്നാണു പ്രതീക്ഷയെന്നു രജ്പുത് പറഞ്ഞു. ഇതിനായി വ്യവസായ പങ്കാളികളെ അന്വേഷിക്കുകയാണ് അധികൃതര്‍.
'സ്വന്തം സുരക്ഷയും വീട്ടില്‍നിന്നു പോകുമ്പോഴും തിരിച്ചുവരുമ്പോഴും കൊണ്ടുവരുന്ന വസ്തുക്കളും അണുവിമുക്തമാക്കേണ്ടതിന്റെ പ്രാധാന്യമാണ് കൊറോണ വൈറസ് മഹാമാരി നമുക്കുമുന്നില്‍ വെളിപ്പെടുത്തിയിരിക്കുന്നത്' എല്‍പിയുവിലെ അസി. പ്രഫസര്‍ മന്‍ദിപ് സിങ് പറഞ്ഞു. ഏതു വസ്തുവിന്റെ മുകളിലൂടെയും കുറച്ചു മിനിറ്റ് മാത്രം റാക്കറ്റ് വീശിയാല്‍ മതി. ഉടനടി അത് അണുവിമുക്തമാകും. ഒരു വസ്തുവിന്റെ 45 ഇഞ്ച് മുകളില്‍ പിടിച്ചാണ് റാക്കറ്റ് വീശുന്നതെങ്കില്‍ 60 സെക്കന്‍ഡുകള്‍ കൊണ്ട് അണുമുക്തമാകും. 60 സെക്കന്‍ഡ് കഴിയുമ്പോള്‍ റാക്കറ്റിലെ ടൈമര്‍ ബീപ്പ് ശബ്ദം പുറപ്പെടുവിക്കും. അണുവിമുക്തമാക്കിക്കഴിയുമ്പോഴും ബീപ് ശബ്ദം ഉണ്ടാകും. മാത്രമല്ല, ഇങ്ങനെ അണുവിമുക്തമാക്കുന്നതിന്റെ ഇടയില്‍ മനുഷ്യശരീരമെങ്ങാനും ഇടയ്ക്കു കയറിയാല്‍ അതു തിരിച്ചറിഞ്ഞ് ഉടന്‍തന്നെ റാക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തും. മന്‍ദീപ് സിങ്ങിന്റെയും പ്രോജക്ട് ഓഫിസര്‍ രാഹുല്‍ അമിന്‍ ചൗധരിയുടെയും നേതൃത്വത്തില്‍ ബിടെക്ക് വിദ്യാര്‍ഥിയായ അനന്ത് കുമാര്‍ രജ്പുത് ആണ് റാക്കറ്റ് നിര്‍മിച്ചത്.
https://www.facebook.com/Malayalivartha























