കൊറോണ വൈറസിന് ഉണ്ടായത് 9 ജനിതക മാറ്റങ്ങള്‍

ചൈനയില്‍ ആദ്യമായി കണ്ടെത്തിയ ശേഷം മൂന്നു മാസത്തിനകം നോവല്‍ കൊറോണ വൈറസിലുണ്ടായത് ഒന്‍പതു ജനിതക വ്യതിയാനങ്ങള്‍. വൈറസിന്റെ വ്യതിയാനം വെളിച്ചത്തുകൊണ്ടു വന്നത് വൈറസിന്റെ സമ്പൂര്‍ണ ജനിതകഘടന (ജിനോം) നിര്‍ണയിച്ച ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററിലെ ( ജിബിആര്‍സി) ഗവേഷകരാണ്. കൂടുതല്‍ ഫലപ്രദമായ മരുന്നോ വാക്‌സിനോ നിര്‍മിക്കാന്‍ കരുത്തു പകരുന്നതാണ് ഈ കണ്ടെത്തല്‍.
നേരത്തേയുണ്ടായിരുന്ന കൊറോണ വൈറസ് ജനിതകമാറ്റത്തിലുടെയാണ് ചൈനയില്‍ തുടങ്ങി ലോകത്തു മഹാമാരിക്കു തുടക്കമിട്ടത്.
ഇതില്‍ 6 ജനിതകപരിണാമങ്ങളെ നേരത്തെ മറ്റു പരീക്ഷണശാലകള്‍ കണ്ടെത്തിയിരുന്നു. ജിബിആര്‍സി മൂന്നു പുതിയ ജനിതകവ്യതിയാനങ്ങളാണ് കണ്ടെത്തിയത്.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ചും പരിതസ്ഥിതിക്കും അനുസരിച്ച് അതിജീവനം തുടരുന്നതിനാണ് വൈറസ് , ആര്‍എന്‍എ ജിനോമില്‍ ഘടനാവ്യതിയാനങ്ങള്‍ നടത്തുന്നത്. അടുത്തിടെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരും വൈറസിന്റെ സമ്പൂര്‍ണ ജനിതകഘടന നിര്‍ണയിച്ചിരുന്നു.
https://www.facebook.com/Malayalivartha























