റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കും; രാജ്യത്തെ പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ മൂന്നുസേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

രാജ്യത്തെ പ്രതിരോധ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ മൂന്നുസേനകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി. റഫാല്‍ അടക്കമുള്ള ഇടപാടുകള്‍ നിര്‍ത്തിവയ്ക്കും. കൊവിഡ് ഭീതി ഒഴിയുന്നത് വരെ ഇടപാടുകള്‍ നിര്‍ത്തിവയ്‍ക്കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് മിലിട്ടറികാര്യവകുപ്പ് നിര്‍ദേശംനല്‍കി.
വ്യോമസേയുടെ ഫ്രാന്‍സുമായുള്ള 30000 കോടി രൂപയുടെ റഫാല്‍ ഇടപാടും റഷ്യയുമായുള്ള 45,000 കോടി രൂപയുടെ എസ്. 400 വിമാനവേധ മിസൈല്‍ ഇടപാടും ഇതില്‍ ഉള്‍പ്പെടും.അമേരിക്കയില്‍ നിന്ന് 24 അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവയ്‍ക്കേണ്ടിവരുമെന്ന് നാവികസേന വൃത്തങ്ങള്‍ വ്യക്തമാക്കി.
വിദേശത്തുനിന്നും ആയുധം ഇറക്കുമതി ചെയ്യുന്നത് ഉള്‍പ്പടെയുള്ള എല്ലാ കരാറുകളും തത്കാലത്തേക്ക് മാറ്റി വെയ്ക്കുന്നുവെന്ന് സൂചന. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശം സൈന്യത്തിന് നല്‍കി.
ജിഡിപി വളര്‍ച്ച തകര്‍ച്ച അഞ്ച് ശതമാനത്തിന് താഴേയ്ക്ക് കൂപ്പ് കുത്തി നിന്ന അവസരത്തിലാണ് രാജ്യത്തുടനീളം കൊവിഡ് പടര്‍ന്നത്. അതീവ ദുര്‍ബലമായ സാമ്ബത്തിക മേഖലയ്ക്ക് കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ആരോഗ്യ മേഖലയ്ക്കും വകയിരുത്താന്‍ പോലും മതിയായ പണ്ട് ഇല്ലാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായിരിക്കുന്നത്.
എല്ലാ ആയുധ ഇടപാടുകളും നിറുത്തി വയ്ക്കാന്‍ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി. മോഡി പ്രത്യേക താല്‍പര്യമെടുത്ത റഫേല്‍ കരാറും നിറുത്തി വെയ്ക്കുകയാണാ. ഫ്രാന്‍സിലെ ദാസോ ഏവിയേഷനില്‍ നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് തുക കൈമാറേണ്ട സമയം കൂടിയാണിത്.
https://www.facebook.com/Malayalivartha

























