ഇത്രയൊക്കെ ലോകത്ത് നടക്കുമ്പോഴും ഇപ്പോഴും അഹങ്കാരം കാണിച്ച് ചിലര്‍.... പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആട്ടിയോടിച്ച് എഞ്ചിനീയര്‍

കൊവിഡ് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ആട്ടിയോടിച്ച എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.മകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടിലുള്ളവര്‍ക്ക് രോഗം ഉണ്ടോയെന്നുള്ള പരിശോധനയ്ക്ക് വിസമ്മതിച്ചതിനാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തത്. സേലം മേട്ടൂര്‍ സ്വദേശി കണ്ണനെ(54)യാണ് മേട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
കണ്ണന്റെ മകന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ കണ്ണനോടും കുടുംബത്തോടും സമ്ബര്‍ക്കവിലക്കില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ആദ്യഘട്ട പരിശോധനയ്ക്കായി രക്തസ്രവ സാമ്ബിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
പിന്നാലെ, കഴിഞ്ഞദിവസം വീണ്ടും കോവിഡ് 19 സ്ഥിരീകരിക്കാനുള്ള പരിശോധനയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലെത്തി. എന്നാല്‍ ഇവരെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ കണ്ണന്‍ ഇറക്കിവിടുകയായിരുന്നു. പിന്നാലെ ഇയാള്‍ സമ്ബര്‍ക്കവിലക്ക് ലംഘിച്ച് സബ് കളക്ടറുടെ ഓഫീസിലെത്തി ബഹളം വെയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് മേട്ടൂര്‍ പോലീസ് കണ്ണനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























