കോവിഡ്: പശ്ചിമബംഗാളില്‍ മൊബൈല്‍ഫോണിനു വിലക്ക്

പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മൊബൈല്‍ഫോണ്‍ നിരോധിച്ചു. മൊബൈല്‍ ഫോണുകളാണ് ഏറ്റവും അണുബാധയേല്‍ക്കുന്ന ഉപകരണങ്ങളെന്നതിനാല്‍ കോവിഡ് വ്യാപനം തടയാനാണിതെന്നാണ് വിശദീകരണം. അപകടസാധ്യത കണക്കിലെടുത്ത് ഡോക്ടര്‍മാരും രോഗികളും മൊബൈല്‍ ആശുപത്രിക്കുള്ളില്‍ കടത്തരുതെന്നാണ് ചീഫ് സെക്രട്ടറി രാജീവ സിന്‍ഹ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, രണ്ടു മൃതദേഹങ്ങള്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികള്‍ക്കരികില്‍ സൂക്ഷിച്ചിരിക്കുന്നതായ മൊബൈല്‍ചിത്രം വൈറലായതിനു പിന്നാലെയാണു സര്‍ക്കാരിന്റെ ഉത്തരവെന്നു ബി.ജെ.പി. വിമര്‍ശിച്ചു. ചിത്രത്തിന്റെ ആധികാരികത ഇനിയും വ്യക്തമല്ല. എം.ആര്‍. ബംഗൂര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗിയാണ് ഇതു പകര്‍ത്തിയതെന്നാണു വാര്‍ത്ത. സര്‍ക്കാര്‍ ഇതിനോടു പ്രതികരിച്ചിട്ടില്ല.
പ്രസ്തുത വീഡിയോ വ്യാജമാണെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ സംഭവം സത്യമാണെന്ന് വിശ്വസിക്കാമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തു. എന്നാല്‍, വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതില്‍ ബി.ജെ.പിക്കാര്‍ വൈദഗ്ധ്യം പുലര്‍ത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയമെന്നാണ് ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























