കൊറോണ ; മഹാരാഷ്ട്ര പ്രതിസന്ധിയില്‍; മുംബൈയില്‍ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചത് 500ലേറെ കേസുകള്‍, 4025 കൊവിഡ് ബാധിതര്‍

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. വ്യാഴാഴ്ച 778 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,427 ആയി.
24 മണിക്കൂറിനുള്ളില്‍ 14 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 283 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുംബൈയില്‍ മാത്രം 522 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയില്‍ 4025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇന്ത്യയിലെ ഒരു നഗരത്തില്‍ 24 മണിക്കൂറിനുള്ളില്‍ 500ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത് ആദ്യമായാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇതുവരെ 214 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.അതേസമയം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23,000 കടന്നു. 718 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗുജറാത്ത് ദല്‍ഹിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. 2600ലേറെ രോഗബാധ സ്ഥിരീകരിച്ച ഗുജറാത്തില്‍ 112 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
https://www.facebook.com/Malayalivartha

























