രാജ്യത്ത് ഒരുദിവസത്തിനിടെ 1752 പേര്‍ക്ക് കൊവിഡ്, 37 മരണം; കേരളത്തിന് ആശ്വാസ ദിനം

രാജ്യത്ത് പുതുതായി 1752 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരുദിവസത്തിനിടെ 37 പേർ മരിച്ചു. നിലവില്‍ രാജ്യത്ത് 23,452 പേര്‍ക്ക് കൊവിഡ് ബാധിച്ചു.. ഇതില്‍ 17915 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 4813 പേര്‍ രോഗമുക്തി നേടി. 724 പേരാണ് ഇതുവരെ മരിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ വഴി സാധിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതിന്റെ ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ട്. 10 ദിവസം കൊണ്ടാണ് ഇരട്ടിയാകുന്നത്. ഇത് കൊവിഡ് വ്യാപനം തടയുന്നതിന് സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ സംസ്ഥാന, ജില്ലാ തലങ്ങളില്‍ കമ്മ്യൂണിറ്റി നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി. 9.45 ലക്ഷം പ്രവര്‍ത്തകരെ ഇതിനായി വിനിയോഗിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്തിന് ഇന്ന് ആശ്വാസത്തിന്റെ ദിനം. വെള്ളിയാഴ്ച സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം പിടിപെട്ടത്. ഇന്ന് 15 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 450 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കാസര്‍കോട് അഞ്ചുപേര്‍, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്കു വീതവും കൊല്ലത്ത് ഒരാള്‍ക്കുമാണ് രോഗം ഭേദമായത്. നിലവില്‍ 116 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 21,725 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 21,243 പേര്‍ വീടുകളിലും, 452 പേര്‍ ആശുപത്രിയിലുമാണ്. ഇന്നുമാത്രം 144 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 21,941 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 20,830 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























