ഇന്ത്യയില്‍ മഴക്കാലത്ത് കോവിഡിന്റെ രണ്ടാം തരംഗമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

ജൂലൈ അവസാനമോ ഓഗസ്റ്റിലോ കാലവര്‍ഷത്തിന്റെ സമയത്ത് കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വീണ്ടും സംഭവിക്കുമെന്ന് ശിവ് നാദര്‍ സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പ് അസോഷ്യേറ്റ് പ്രഫസര്‍ സമിത് ഭട്ടാചാര്യ പറഞ്ഞു. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിലൂടെ കോവിഡ് രോഗം നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞാലും രണ്ടാം തരംഗം മഴക്കാലത്തിന്റെ സമയത്തെത്തുമെന്നാണ് ഗവേഷകരുടെ പൊതു അഭിപ്രായം.
അകലം പാലിക്കല്‍ നടപ്പാക്കുന്നതില്‍ ഇന്ത്യ എത്രത്തോളം മുന്നോട്ടുപോകുന്നുവെന്നതിന് അനുസരിച്ചായിരിക്കും വൈറസിന്റെ അടുത്ത വ്യാപനം. ദിവസേന പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പതിയെ കുറയാന്‍ തുടങ്ങും. ചിലപ്പോള്‍ അതിന് ആഴ്ചകളും മാസങ്ങളും എടുത്തേക്കാം. എങ്കിലും രണ്ടാം തരംഗം ഉണ്ടാകും.
ജൂലൈ അവസാനമോ ഓഗസ്റ്റിലോ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ വൈറസിന്റെ രണ്ടാം തരംഗം പാരമ്യത്തിലെത്തും. നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുമ്പോഴുള്ള അകലം പാലിക്കല്‍ മുഖ്യഘടകമാണിതില്‍. സാധാരണനിലയിലേക്കു നമ്മള്‍ തിരിച്ചെത്തുമ്പോള്‍ പകര്‍ച്ചവ്യാധി വീണ്ടും വന്നേക്കാമെന്നും ഭട്ടാചാര്യയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതിനു പിന്നാലെ ഇപ്പോള്‍ ചൈന ഈ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നു ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് സയന്‍സ് (ഐഐഎസ്സി) പ്രഫസര്‍ രാജേഷ് സുന്ദരേശന്‍ പറഞ്ഞു. മാര്‍ച്ച് 25-ന് ഇന്ത്യയില്‍ 618 കോവിഡ് കേസുകളും 13 മരണങ്ങളും മാത്രമുള്ളപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. മേയ് 3 വരെ ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























