രാജ്യത്ത് ലോക്ക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി.... എല്ലാ സോണുകളിലും ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഒ.പി പ്രവര്‍ത്തിക്കാം... സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ്-കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടണം, പൊതുജനം കൂടുന്ന എല്ല മതസ്ഥാപനങ്ങളും സ്ഥലങ്ങളും അടച്ചിടണം

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്ത് ലോക്ക് ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. റെഡ്. ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്ക് കേന്ദ്രം അനുവദിച്ച ഇളവുകളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതല്‍ രാവിലെ ഏഴുമണി വരെ പുറത്തിറങ്ങരുത്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗങ്ങളുള്ളവര്‍,10 വയസ്സിന് താഴെയുള്ളവര്‍ എന്നീ വിഭാഗക്കാര്‍ ആശുപത്രി ആവശ്യങ്ങള്‍ പോലെയുള്ള അടിയന്തരകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. നിര്‍ദേശം എല്ലാ സോണുകള്‍ക്കും ബാധകം.
എല്ലാ സോണുകളിലും ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ഒ.പി പ്രവര്‍ത്തിക്കാം. സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണം. (കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത നിയന്ത്രിതമേഖലയ്ക്ക് ബാധകമല്ല)
എല്ലാ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിരോധിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി എയര്‍ ആംബുലന്‍സ്, മറ്റു മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള വിമാനസര്‍വീസുകള്‍ എന്നിവക്ക് ഇളവ്.
സുരക്ഷാ ആവശ്യങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയുമല്ലാത്ത എല്ലാ ട്രെയിന്‍ യാത്രകള്‍ക്കും വിലക്ക്.അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ക്ക് വിലക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കില്‍ ആവാം.മെട്രോ റെയില്‍ സര്‍വീസുകള്‍ക്ക് വിലക്ക്
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കോ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അല്ലാതെയുള്ള വ്യക്തികളുടെ അന്തര്‍സംസ്ഥാന യാത്രക്ക് നിരോധനം.
സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ്-കോച്ചിങ് സെന്ററുകള്‍ തുടങ്ങിയവയെല്ലാം അടച്ചിടണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി. സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്‌കുകള്‍, സ്വിമ്മിങ്പൂള്‍, വിനോദ പാര്‍ക്കുകള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍, തുടങ്ങിയ സ്ഥലങ്ങള്‍ അടച്ചിടണം. എല്ലാ സാമൂഹിക/കായിക/ വിനോദ/ പഠന/ സാംസ്‌കാരിക/ മത ചടങ്ങുകള്‍ക്കും നിരോധനം. പൊതുജനം കൂടുന്ന എല്ല മതസ്ഥാപനങ്ങളും സ്ഥലങ്ങളും അടച്ചിടണം.
റെഡ് സോണുകളില്‍ സൈക്കിള്‍ റിക്ഷ, ഓട്ടോറിക്ഷ, ടാക്സി, കാബ്, അന്തര്‍ ജില്ലാ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാ സലൂണ്‍ എന്നിവയ്ക്കുള്ള നിരോധനം തുടരും. റെഡ് സോണുകളില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് വാഹനഗതാഗതത്തിന് അനുമതി. നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ അനുമതി ഉള്ളൂ.
റെഡ് സോണുകളിലുള്‍പ്പെടുന്ന നഗരപ്രദേശങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖലകള്‍, കയറ്റുമതി കേന്ദ്രങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് എന്നിവ്ക്ക് അനുമതി. ഗ്രാമപ്രദേശങ്ങളില്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കാം.
റെഡ് സോണില്‍ ഉള്‍പ്പെട്ട നഗരപ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം. മാളുകള്‍, ഷോപ്പിങ് കോംപ്ലക്സ്, അവശ്യസാധനങ്ങള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് അനുമതി ഇല്ല. ഗ്രാമപ്രദേശങ്ങളില്‍ ഷോപ്പിങ് മാളുകള്‍ക്കൊഴികെ എല്ലാ കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. എല്ലാ സ്ഥലത്തും സാമൂഹിക അകലം ഉറപ്പുവരുത്തണം. മരുന്നുകള്‍, ഫാര്‍മ ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണ യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാം.
]ഐ.ടി ഹാര്‍ഡ് വെയര്‍ നിര്‍മാണ യൂണിറ്റ്, ജൂട്ട് വ്യവസായ യൂണിറ്റ്, പാക്കേജിങ് മെറ്റീരിയിലുകളുടെ നിര്‍മാണം എന്നിവയ്ക്ക് അനുമതി ഉണ്ട്. റെഡ് സോണില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിത മേഖലകളല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, മൃഗസംരക്ഷണം, തോട്ടകൃഷി, ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, അംഗനവാടി തുടങ്ങിയവയ്ക്ക് പ്രവര്‍ത്തനാനുമതി.
റെഡ് സോണുകളിലുള്‍പ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ എല്ലാ വ്യവസായ പ്രവര്‍ത്തനങ്ങളും ആരംഭിക്കാം. നഗരപ്രദേശങ്ങളില്‍ പ്രാദേശിക തൊഴിലാളികളെ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി. തൊഴിലാളികളെ പുറത്തുനിന്നും കൊണ്ടുവരാന്‍ അനുമതി ഇല്ല. അവശ്യസാധനങ്ങള്‍ക്ക് മാത്രം ഈ-കൊമേഴ്സ് സര്‍വീസ് സ്വകാര്യസ്ഥാപനങ്ങള്‍ 33% ജീവനക്കാരോടെ തുറന്നുപ്രവര്‍ത്തിക്കാം. ബാക്കിയുള്ളവര്‍ക്ക് വര്‍ക്കിങ് ഫ്രം ഹോം.
പ്രതിരോധം, സുരക്ഷാസര്‍വീസുകള്‍, ആരോഗ്യം-ക്ഷേമകാര്യം, പോലീസ്, ജയില്‍, ഹോം ഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ്, അഗ്‌നിസുരക്ഷ, ദുരന്തനിവാരണം, എന്‍ഐസി, കസ്റ്റംസ്, എഫ്സിഐ, എന്‍സിസി, എന്‍വൈകെ, മുന്‍സിപ്പല്‍ സര്‍വീസ് എന്നിവ യാതൊരു തടസ്സവും കൂടാതെ തുടരും. ഡെപ്യൂട്ടി സെക്രട്ടറി തലം മുതല്‍ മുകളിലോട്ട് തസ്തികകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെത്തണം.
https://www.facebook.com/Malayalivartha























