ലോക്ക്ഡൗണിലും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു... ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് 77 പേര്‍ മരിച്ചു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിക്കുന്നു. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് 77 പേര്‍ മരിച്ചു. കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്ന ദിവസമാണിന്ന്. കോവിഡ് ബാധിച്ചുള്ള ആകെ മരണം 1,152 ആയി. വെള്ളിയാഴ്ച മാത്രം 1,993 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ 35,000 കടന്നു. ആകെ കോവിഡ് രോഗികളുടെ എണ്ണം 35,043 ആണ്. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി.
രോഗം ഭേദമാകുന്നവരുടെ ശതമാനം 13-ല്‍നിന്ന് 25.37 ആയി ഉയര്‍ന്നിട്ടുണ്ട്. 25,148 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,064 പേര്‍ രോഗം ഭേദമായവരാണ്. ഒരാള്‍ രോഗം സ്ഥിരീകരിച്ച ശേഷം രാജ്യം വിട്ടതാണ്. 1,152 പേര്‍ മരണത്തിന് കീഴടങ്ങി. നിയന്ത്രണങ്ങള്‍ ഓരോരുത്തരും കര്‍ശനമായി പാലിക്കണമെന്നും മാസ്‌ക് ധരിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
"
https://www.facebook.com/Malayalivartha























