രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി പുതിയ കണക്കുകള്‍; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 2000 പേര്‍ക്ക്; ഗുരുദ്വാര ഹസൂര്‍ സാഹിബില്‍ നിന്നുള്ള 91 തീര്‍ഥാടകര്‍ക്കു കൂടി കോവിഡ്

ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി പുതിയ കണക്കുകള്‍ പുറത്തുവരുന്നു. കോവിഡ് ബാധിതരുടെ എണ്ണം 35365 ആയി ഉയര്‍ന്നു. 9064 പേര്‍ രോഗമുക്തരായി. നിലവില്‍ 25148 പേരാണ് ചികിത്സയിലുള്ളത്.1152 പേര്‍ മരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 2000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഗുജറാത്താണ് രണ്ടാമത്. അതേ സമയം കേരളത്തില്‍ വെള്ളിയാഴ്ച പുതിയ േകസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.
മഹാരാഷ്ട്രയില്‍ നിന്ന് പഞ്ചാബില്‍ മടങ്ങിയെത്തിയ മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂര്‍ സാഹിബില്‍ നിന്നുള്ള 91 തീര്‍ഥാടകര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചാബ് മുള്‍മുനയില്‍. 173 സിഖ് തീര്‍ഥാടകര്‍ക്ക് കോവിഡ് 19 നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര നന്ദേദിലെ ഗുരുദ്വാര ഹസൂര്‍ സാഹിബില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഏപ്രില്‍ 22 മുതല്‍ പഞ്ചാബിലേക്ക് മടങ്ങാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ അഞ്ചു ദിവസത്തിന് ശേഷമാണ് ക്വാറന്റീനിലാക്കാന്‍ ഉത്തരവു വന്നത്. തീര്‍ഥാടകര്‍ പഞ്ചാബിലെത്തിയപ്പോള്‍ പരിശോധന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയല്ലെന്ന് ആരോപിച്ച് അകാലിദള്‍ പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്ങിന്റെ രാജി ആവശ്യപ്പെട്ടു.
അതേസമയം ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ടാക്സി സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി. എന്നാല്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേര്‍ക്ക് മാത്രമേ ടാക്സി കാറില്‍ യാത്ര ചെയ്യാന്‍ അനുമതി ഉള്ളൂ. ഇതോടെ ഓല, ഊബര്‍ തുടങ്ങിയ സ്വകാര്യ ടാക്സി വാഹനങ്ങള്‍ക്ക് സര്‍വീസ് പുനരാംരഭിക്കാം.സ്വകാര്യ വാഹനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. നാലുചക്ര വാഹനത്തില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍, ബൈക്കില്‍ രണ്ട് പേര്‍ എന്ന നിലയ്ക്കാണ് അനുമതി.അതേസമയം റെഡ് സോണുകളില്‍ പ്രത്യേക അനുവാദമില്ലാതെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അനുമതി ഇല്ല. റെഡ് സോണില്‍ നേരത്തെയുണ്ടായിരുന്ന നിരോധനം തുടരും.മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുന്ന മെയ് നാല് മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
"
https://www.facebook.com/Malayalivartha























