പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെത്തുടര്‍ന്ന് കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രി അടിച്ചുതകര്‍ത്തു... അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ചതിനെത്തുടര്‍ന്ന് കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രി അടിച്ചുതകര്‍ത്തു. ശ്വാസതടസ്സം മൂലം വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിച്ച അക്താരി ബീഗം (56) വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മരണവിവരത്തെ തുടര്‍ന്ന് രോഷാകുലരായി കമാര്‍ഹത്തിയിലെ സാഗോര്‍ ദത്ത ആശുപത്രിക്ക് പുറത്ത് തടിച്ചുകൂടിയ ബന്ധുക്കള്‍ അത്യാഹിത വാര്‍ഡിലേക്ക് കടന്നുകയറി ജനല്‍ചില്ലുകളും മറ്റും അടിച്ചു തകര്‍ക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha























