കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു... റെഡ് സോണുകളില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് വാഹനഗതാഗതത്തിന് അനുമതി, നഗരപ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം, നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം

കോവിഡ്19ന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു... റെഡ് സോണുകളില്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് വാഹനഗതാഗതത്തിന് അനുമതി, നഗരപ്രദേശങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാം, നാല് ചക്രവാഹനങ്ങളില്‍ ഡ്രൈവറെക്കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം, ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രം
റെഡ്സോണുകളില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍
* അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വാഹനങ്ങള്‍, നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ മാത്രം.
* പിന്‍സീറ്റ് യാത്രക്കാരനില്ലാതെ ഇരു ചക്രവാഹനങ്ങള്‍ക്ക് പോകാം.
* നഗരങ്ങളിലെ പ്രത്യേക സാമ്പത്തിക മേഖലകള്‍ തുറന്നു പ്രവര്‍ത്തിക്കാം
* കയറ്റുമതി യൂണിറ്റുകള്‍ക്കും, വ്യവസായ എസ്റ്റേറ്റുകള്‍ക്കും , വ്യവസായ ടൗണ്‍ഷിപ്പുകള്‍
ന്മ മരുന്നുകള്‍, മെഡിക്കല്‍- ഫാര്‍മസ്യൂട്ടിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക്
* ഐടി ഹാര്‍ഡ്വെയര്‍ നിര്‍മാണ കേന്ദ്രങ്ങള്‍
* ചണ വ്യവസായം
* നഗരങ്ങളിലെ ഒറ്റപ്പെട്ട കടകള്‍
* ഹൗസിങ് കോംപ്ലക്സുകളിലെ കടകള്‍
* തൊഴിലാളികള്‍ ലഭ്യമായ സൈറ്റുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍
* ഓണ്‍ലൈന്‍ വ്യാപാരം അവശ്യ വസ്തുക്കള്‍ക്കുള്ള ഓണ്‍ലൈന്‍ വ്യാപനങ്ങള്‍
ഗ്രാമ പ്രദേശങ്ങളില്‍ എല്ലാ തരത്തിലുള്ള നിര്‍മാണ- വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും
* തൊഴിലുറപ്പ് ജോലികള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഷോപ്പിങ് മാളുകള്‍ ഒഴികെ ഉള്ള കടകള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, കടല്‍, പുഴ മത്സ്യ ബന്ധം, അനിമല്‍ ഹസ്ബന്‍ഡറി, തോട്ടം മേഖല എന്നിവക്കും പ്രവര്‍ത്തിക്കാം.
* 33 ശതമാനം ഹാജരോടെ സ്വകാര്യ ഓഫിസുകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം.
* സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നൂറുശതമാനം ഹാജരോടെ പ്രവര്‍ത്തിക്കാം.
* കീഴ്ഉദ്യോഗസ്ഥര്‍ക്ക് 33 ശമതാനം ഹാജര്‍ മാത്രം.
സോണ്‍ വ്യത്യാസമില്ലാതെ തുടരുന്ന നിയന്ത്രണങ്ങള്‍
* കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക അനുവദിക്കുന്നത് അല്ലാതെ റോഡ്, റെയില്‍, വ്യോമ ഗതാഗതം ഉണ്ടാകില്ല.
* വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
* ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിമ്മുകള്‍, ബാറുകള്‍ എന്നിവ തുറക്കില്ല.
* രാഷ്ട്രീയ, മത, സാമുദായിക ചടങ്ങള്‍ പാടില്ല.
* രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെ അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
65 വയസിന് മുകളിലുള്ളവര്‍, മാരക രോഗങ്ങളുള്ളവര്‍, പത്തുവയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അത്യാവശ്യ അവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
* പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
* അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടരുത്.
* വിവാഹചടങ്ങളില്‍ അന്‍പതില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
* ശവസംസ്‌കാര ചടങ്ങുകളില്‍ 20 കൂടുതല്‍ ആളുകള്‍ പാടില്ല.
പൊതുയിടങ്ങളില്‍ തുപ്പരുത്.
* മദ്യം, പാന്‍, പുകയില ഉല്‍പ്പനങ്ങള്‍ക്ക് എന്നിവയ്ക്ക് പൊതുയിടങ്ങളില്‍ വിലക്ക്.
റെഡ് സോണിലെ അധിക നിയന്ത്രണങ്ങള്‍ ഇവയ്ക്കാണ്
* സൈക്കിള്‍ റിക്ഷ, ഓട്ടോ റിക്ഷ, ടാക്സി, ജില്ലകള്‍ക്ക് അകത്തെ ബസ് സര്‍വീസ്, ബാര്‍ബര്‍ ഷോപ്പ്, സ്പാ, സലൂണ്‍ എന്നിവ തുറക്കില്ല.
ഓറഞ്ച് സോണുകളില്‍ ബസ് സര്‍വീസ് ഉണ്ടാകില്ല.
https://www.facebook.com/Malayalivartha























