പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ്.. സഹതടവുകാരെ ക്വാറന്റൈനിലാക്കി

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളിലൊരാള്‍ക്ക് കോവിഡ്. രണ്ട് സന്യാസിമാരെ അടക്കം മൂന്നു പേരെ തല്ലിക്കൊന്ന കേസില്‍ അറസ്റ്റിലായ 106 പേരില്‍ ഒരാള്‍ക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ വാഡ പോലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ കഴിയുന്ന 55 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
പാല്‍ഘറിലെ വിവിധ പോലീസ് ലോക്കപ്പുകളിലാണ് പ്രതികളെ തടവിലിട്ടിരിക്കുന്നത്. കോവഡ് ബാധിച്ച മധ്യവസ്‌കനൊപ്പം ലോക്കപ്പില്‍ മുപ്പതോളം കൂട്ടുപ്രതികളും ഉണ്ടായിരുന്നു.രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജെജെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരെ ക്വാറന്റൈന്‍ ചെയ്തു. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഗാഡ്ന്‍ചാലെ ഗ്രാമത്തിലെ വകിപാഡ ആദിവാസി മേഖലയിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാള്‍ക്ക് കൊറോണ ബാധിച്ചത് എവിടെനിന്നെന്ന് അറിയുവാന്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























