ജീവന്‍ രക്ഷകനായി വീണ്ടും മോദി, ഹൃദയത്തില്‍ നിന്ന് നന്ദിയുമായി മലയാളി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് വര്‍ക്കല സ്വദേശി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഹൃദയത്തില്‍ നിന്ന് നന്ദി പറഞ്ഞ് വര്‍ക്കല സ്വദേശി ബാലകൃഷ്ണന്‍. രാജ്യത്തെ 130 കോടി ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൈകളില്‍ സുരക്ഷിതരാണെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ദുബായില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ കിട്ടാനില്ലാത്തതിനാല്‍ മരുന്നിനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് കത്തയച്ചതായിരുന്നു ബാലകൃഷ്ണന്‍.'തനിക്കുള്ള ജീവന്‍ രക്ഷാ മരുന്നുകള്‍ ദുബായില്‍ കിട്ടാനില്ല. പലരോടും അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു ഫലവുമില്ല, സഹായിക്കണം മോദിജീ.' എന്നായിരുന്നു കത്തിലെ വരികളെന്ന് ബാലകൃഷണന്‍ പറയുന്നു.
നോര്‍ക്കയിലെ പലരോടും താന്‍ പല തവണ അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായിരുന്നില്ല. അവര്‍ക്കൊന്നും ഒന്നും ചെയ്യാനില്ലെന്നായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. ഒടുവിലാണ് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മാസം16 -ാം തിയ്യതിയാണ് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അമ്പത്തയ്യായിരം കത്തുകള്‍ക്ക് പുറകിലായിരുന്നു തന്റെ കത്ത്. ഈ മാസം 5-ാം തിയ്യതി തനിക്ക് ഇന്ത്യന്‍ എംബസിയിലെ കോണ്‍സുലേറ്റില്‍ നിന്ന് ഫോണ്‍ വന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തനിക്ക് ആവശ്യത്തിനുള്ള മരുന്നുകള്‍ എത്തിയിട്ടുണ്ടെന്നായിരുന്നു പ്രതികരണം.
അമ്പത്തയ്യായിരം ആപ്ലിക്കേഷനുകള്‍ക്ക് പിറകിലുണ്ടായിരുന്ന തനിക്ക് വെറും 20 ദിവസം കൊണ്ടാണ് രണ്ട് മാസത്തേക്ക് ആവശ്യമുള്ള മരുന്നുകള്‍ ലഭിച്ചത്. 130 കോടി ജനങ്ങളില്‍ വെറും സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാളാണ് താന്‍. അതിനാല്‍ രാജ്യത്തെ 130 കോടി ജനങ്ങള്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ സുരക്ഷിതരാണെന്ന് തനിക്ക് യാതൊരു സംശയവുമില്ലാതെ പറയാന്‍ സാധിക്കും. പ്രധാനമന്ത്രിക്കും ഇന്ത്യന്‍ എംബസിക്കും പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്നും ബാലകൃഷണന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























