Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി...മത്സ്യബന്ധന മേഖലയ്ക്കായി പ്രഖ്യാപിച്ചത് 20000 കോടിയുടെ പദ്ധതി

15 MAY 2020 07:04 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി..


കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുള്ളതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.... കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിനാണു ഈ തുക ഉപയോഗിക്കുന്നത് . കാര്‍ഷികോല്‍പ്പന്ന സംരംഭങ്ങളിലൂടെ ആഗോള വിപണി ലക്ഷ്യമിടുന്നവരെ കണക്കിലെടുത്ത് വിപുലമായ കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കും.അതേസമയം, ആര്‍ക്കും പണം നേരിട്ട് നല്‍കാനുള്ള പദ്ധതികള്‍ മന്ത്രി പ്രഖ്യാപിച്ചില്ല.

സാമ്പത്തിക പാക്കേജിന്റെ മൂന്നാം ഭാഗത്തില്‍ ഊന്നല്‍ നല്‍കുന്നത് കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്കാണെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. 11 പ്രഖ്യാപനങ്ങളാണ് ഇന്ന് നടത്തിയത്. ഇവയില്‍ എട്ടെണ്ണം അടിസ്ഥാന സൗകര്യ വികസനത്തിനായുള്ളതാണ്.

ലോക്‌ഡൗണിന്റെ രണ്ടു മാസത്തിലും കർഷകരെ സഹായിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 74,300 കോടി രൂപയ്ക്കുള്ള കാർഷിക ഉത്പന്നങ്ങളാണ് ലോക്‌ഡൗൺ കാലയളവിൽ താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം സംഭരിച്ചത്. പിഎം കിസാൻ സമ്മാൻ യോജന വഴി 18,700 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റി. പിഎം കിസാൻ ഭീമ യോജന വഴി രണ്ടു മാസത്തിനിടെ കർഷകർക്ക് 6400 കോടി രൂപ നൽകിയെന്നും മന്ത്രി വിശദീകരിച്ചു

സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങള്‍ക്ക് ഇത് സഹായകരമാകും.

അസംഘടിത മേഖലയിലെ രണ്ട് ലക്ഷം സംരംഭങ്ങൾക്ക് ഇത് സഹായകരമാകും. സഹകരണ സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, മറ്റ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുദ്ദേശിച്ചുള്ളതാണ് പതിനായിരം കോടി രൂപയുടെ പദ്ധതി. യുപിയിലെ മാങ്ങ, ആന്ധ്രയിലെ മുളക്, തമിഴ്‌നാട്ടിലെ മരച്ചീനി തുടങ്ങിയ വിളകളുടെ കയറ്റുമതിക്ക് സഹായം ഒരുക്കുകയാണു ലക്ഷ്യം. ഇവയെ ആഗോള ബ്രാന്റുകളാക്കി മാറ്റാനുള്ള ശ്രമങ്ങളും ആരംഭിക്കും

.ലോക്ക്ഡൗണ്‍ കാലത്ത് വിതരണ ശൃംഖല തടസപ്പെട്ടത് തക്കാളി, ഉള്ളി കര്‍ഷകരെയെല്ലാം ബാധിച്ചു. അതിനാല്‍ കര്‍ഷകര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തിക്കുന്നതിനായി, ഗതാഗതത്തിന് 50 ശതമാനം സബ്‌സിഡി നല്‍കും. വിളകള്‍ സംഭരിച്ചുവെക്കാനുള്ള ചെലവിന്റെ 50 ശതമാനം സബ്‌സിഡി അനുവദിക്കും. ഇതിനായി 500 കോടി അനുവദിക്കും.

മത്സ്യബന്ധന മേഖലയ്ക്കായി പ്രഖ്യാപിച്ചത് 20000 കോടിയുടെ പദ്ധതികളാണ്. 11000 കോടി സമുദ്ര മത്സ്യബന്ധനത്തിനും മത്സ്യ കൃഷിക്കും വകയിരുത്തി.ചുരുങ്ങിയത് 70 ലക്ഷം ടണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ശ്രമം. മൃഗങ്ങളുടെ വായ, പാദ രോഗങ്ങള്‍ തടയാനായി 13343 കോടിയുടെ പദ്ധതിയുണ്ട്. രാജ്യത്തെ 53 കോടി വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കും. വാക്‌സിനേഷന്‍ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കള്‍ക്കും എരുമകള്‍ക്കും വാക്‌സിനേഷന്‍ നല്‍കിയെന്നും മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് ആര്‍ക്കൊക്കെ വിളകള്‍ വില്‍ക്കാമെന്നത് സംബന്ധിച്ച് പുതിയ നിയമം വരും. വിള ലൈസന്‍സുള്ള ഭക്ഷ്യോല്‍പ്പാദന സംഘങ്ങള്‍ക്ക് മാത്രമേ വില്‍ക്കാനാവൂ എന്ന തടസം നീക്കും. ഉയര്‍ന്ന വില നല്‍കുന്നവര്‍ക്ക് വിള നല്‍കാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതാവും പുതിയ നിയമം. ഇതോടെ കാര്‍ഷിക ഉല്പന്നങ്ങള്‍ കര്‍ഷകരുടെ ഇഷ്ടപ്രകാരം വില്‍ക്കാനാവും. കര്‍ഷകര്‍ അവരുടെ കൃഷി തുടങ്ങുന്ന സമയത്ത് തന്നെ ഉല്‍പ്പന്നത്തിന്റെ വിലയെത്രയെന്ന് അറിയാനാവുന്നില്ല. കൃഷി ആരംഭിക്കുന്ന സമയത്ത് തന്നെ കയറ്റുമതിക്കാര്‍ അടക്കമുള്ളവരോട് വിളയുടെ ഗുണമേന്മ, വിളവെടുപ്പിന്റെ സമയം എന്നിവ പരിഗണിച്ച് വില ഉറപ്പിക്കാനുള്ള അവസരം നല്‍കും. ഇതിനായി ചട്ടം ഭേദഗതി ചെയ്യും.

കൃഷിയെയും മൃഗപരിപാലനയെയും ആശ്രയിച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം പേരും ജീവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കര്‍ഷകരാണുള്ളത്. രണ്ട് വര്‍ഷം വിതരണ ശൃംഖലയെ നിലനിര്‍ത്തി കാര്‍ഷിക മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ രണ്ട് മാസത്തിലും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. 74300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗണ്‍ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാന്‍ ഫണ്ട് വഴി 18700 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6400 കോടി പിഎം ഫസല്‍ ഭീമ യോജന വഴി നല്‍കിയെന്നും മന്ത്രി വിശദീകരിച്ചു.

കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് 25 ശതമാനം വരെ പാല്‍ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ചു. 111 കോടി ലിറ്റര്‍ പാല്‍ അധികമായി വാങ്ങാന്‍ 4100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചു. ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം വാർഷിക പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. രണ്ടുകോടിയോളം ക്ഷീരകർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

15000 കോടി തുക ക്ഷീരോല്‍പ്പാദന രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനായി മാറ്റിവെച്ചു. ഔഷധ സസ്യങ്ങളുടെ കൃഷിക്ക് നാലായിരം കോടിയുടെ പദ്ധതി. നാഷണല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പത്ത് ലക്ഷം ഹെക്ടര്‍ പ്രദേശത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് സാധ്യമാക്കും. 5000 കോടി അധിക വരുമാനം ഇതിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും. ഗംഗ നദിയുടെ ഇരു കരകളിലുമായി 800 ഹെക്ടര്‍ ഭൂമിയില്‍ ഔഷധ ഇടനാഴി സൃഷ്ടിക്കും.തേനീച്ച വളര്‍ത്തലിനായി 500 കോടി നീക്കിവയ്ക്കും. രണ്ട് ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

അവശ്യ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ടില്‍ ഭേദഗതി കൊണ്ടുവരും. പൂഴ്ത്തിവെയ്പ്പടക്കമുള്ള ഘട്ടങ്ങളില്‍ ഈ നിയമ പ്രകാരമാണ് നടപടിയെടുത്തിരുന്നത്. ഭക്ഷ്യ എണ്ണ, പയര്‍ വര്‍ഗങ്ങള്‍, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയവ പൂഴ്ത്തിവെച്ചാല്‍ നടപടിയെടുക്കുന്നത് നിയന്ത്രിക്കും. ഭക്ഷ്യക്ഷാമം ഉണ്ടാവുമ്പോഴും പ്രകൃതിക്ഷോഭം, ദേശീയ ദുരന്തം എന്നിവയുണ്ടാകുമ്പോഴും മാത്രം ഇത്തരം വിളകളുടെ കാര്യത്തില്‍ പൂഴ്ത്തിവെയ്പ്പ് തടഞ്ഞാല്‍ മതിയെന്നാകും ഭേദഗതി.


ഇത് കൂടാതെ മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടിയും ധനമന്ത്രി പ്രഖ്യാപിച്ചു.കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് മത്സ്യബന്ധന മേഖലയ്ക്കും സഹായം നല്‍കി. ചെമ്മീന്‍ കൃഷിക്കടക്കം പ്രധാന സഹായങ്ങള്‍ നല്‍കി. ഹാച്ചറികളുടെ രജിസ്‌ട്രേഷന് കൂടുതല്‍ സമയം നല്‍കി. മത്സ്യ മേഖലയിൽ 1 ലക്ഷം കോടിയുടെ കയറ്റുമതിയാണ് ലക്ഷ്യം വെയ്ക്കുന്നത്. 70 ലക്ഷം ടൺ മത്സ്യോത്പാദനമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിലൂടെ 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (57 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (2 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (4 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (4 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (6 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (6 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (6 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (7 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends