Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

രാജ്യത്തെ ഞെട്ടിച്ച് കോ വിഡ് മഹാമാരിക്കു പിന്നാലെ വോങ്‌ഫോങ് ചുഴലിക്കൊടുങ്കാറ്റ്... കിഴക്കന്‍ സമര്‍ പ്രവിശ്യയില്‍ മേയ് 14 മുതല്‍ ആഞ്ഞടിച്ച ടൈഫൂണ്‍ വോങ്‌ഫോങ്ങാണ് കോവിഡില്‍പ്പെട്ടു നട്ടംതിരിഞ്ഞു നില്‍ക്കുന്ന ഫിലിപ്പീന്‍സിനു പുതിയ തിരിച്ചടിയായത്

16 MAY 2020 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി..

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ കനത്ത മഴയും പ്രളയവുമെത്തിയാല്‍ നേരിടാനുള്ള തയ്യാറെടുപ്പിലാണ് കേരള സര്‍ക്കാര്‍ .എന്നാല്‍ ഈ സാഹചര്യത്തില്‍ കേരളത്തിന് ഫിലിപ്പീന്‍സില്‍ നിന്നൊരു മുന്നറിയിപ്പ് എത്തിയിരിക്കുകയാണ്.. ഫിലിപ്പീന്‍സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു മുന്നേറുന്നതിനിടെയാണു രാജ്യത്തെ ഞെട്ടിച്ച് വോങ്‌ഫോങ് ചുഴലിക്കൊടുങ്കാറ്റെത്തിയത്. ഇതിനെത്തുടര്‍ന്ന് വീടുകളില്‍നിന്നും മറ്റും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത് ഒന്നര ലക്ഷത്തോളം പേരെ. കിഴക്കന്‍ സമര്‍ പ്രവിശ്യയില്‍ മേയ് 14 മുതല്‍ ആഞ്ഞടിച്ച ടൈഫൂണ്‍ വോങ്‌ഫോങ്ങാണ് കോവിഡില്‍പ്പെട്ടു നട്ടംതിരിഞ്ഞു നില്‍ക്കുന്ന ഫിലിപ്പീന്‍സിനു പുതിയ തിരിച്ചടിയായത് എന്നാണ് റിപോര്‍ട്ടുകള്‍ . വിയറ്റ്‌നാമീസ് ഭാഷയില്‍ കടന്നല്‍ എന്നാണ് വോങ്‌ഫോങ്ങിന്റെ അര്‍ഥം. ഫിലിപ്പീന്‍സില്‍ ആംബോ എന്നാണിതിനു നല്‍കിയ പേര്.

വെള്ളിയാഴ്ച രാത്രി വരെ ആകെ 2337 പേരാണ് ഫിലിപ്പീന്‍സില്‍ കോവിഡില്‍നിന്നു മുക്തി നേടിയത്. മരണസംഖ്യ 790ലെത്തി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കും ഫിലിപ്പീന്‍സിലാണ്. അതിനിടയ്ക്കാണ് വ്യാഴാഴ്ച കിഴക്കന്‍ സമറില്‍നിന്ന് വടക്കു പടിഞ്ഞാറു ഭാഗത്തെ ലുസോണ്‍ ദ്വീപിലേക്ക് മണിക്കൂറില്‍ 150 കി.മീ വേഗതയില്‍ കൊടുങ്കാറ്റെത്തിയത്. ഒട്ടേറെ പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണിത്. രാജ്യത്തെ ഏറ്റവും വലിയ ദ്വീപ് കൂടിയായ ലുസോണ്‍ വരെ കൊടുങ്കാറ്റെത്തുമെന്നായിരുന്നു പ്രവചനം. തലസ്ഥാനമായ മനില ഉള്‍പ്പെടുന്ന മേഖലയാണിത്. ഇവിടെ ഇപ്പോഴും ലോക്ഡൗണ്‍ തുടരുന്നു.
കൊടുങ്കാറ്റിനൊപ്പം മഴയും അതിരൂക്ഷമാവുകയാണ് ഫിലിപ്പീന്‍സിലെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടേറെ പേര്‍ പങ്കുവയ്ക്കുന്നുണ്ട്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി ബന്ധം തകരാറിലായി, വീടുകള്‍ക്കും നാശനഷ്ടമുണ്ട്. എന്നാല്‍ സര്‍ക്കാര്‍തലത്തില്‍ നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ വന്‍ നാശനഷ്ടമാണു രാജ്യത്തു സംഭവിച്ചത്. കോവിഡ് പരിശോധനകള്‍ക്കു തയാറാക്കിയ താല്‍ക്കാലിക ടെന്റുകളും കൊടുങ്കാറ്റിനു മുന്നോടിയായി പൊളിച്ചുമാറ്റേണ്ടിവന്നു. കൊടുങ്കാറ്റ് കടന്നുപോയ മേഖലയില്‍ സര്‍ക്കാര്‍ സര്‍വേ തുടരുകയാണ്.

കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തീരപ്രദേശത്ത് ഇപ്പോഴും ഭീഷണി തുടരുകയാണെന്നു പറയുന്നു കാലാവസ്ഥാ കേന്ദ്രം. കൊടുങ്കാറ്റ് ആഞ്ഞുവീശിയ വടക്കുകിഴക്കന്‍ ബൈക്കോള്‍ മേഖലയില്‍ 1.45 ലക്ഷം ഗ്രാമീണരാണ് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. ഇവിടെ ഡസന്‍കണക്കിനു പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്, നാലു പേര്‍ മരിക്കുകയും ചെയ്തു. ഒട്ടേറെ പേര്‍ വീടുകളില്‍ ക്വാറന്റീനിലാണ്. ഇവര്‍ക്കുള്‍പ്പെടെ സുരക്ഷിത സ്ഥാനങ്ങളൊരുക്കേണ്ടതാണു സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളി. അടിയന്തര ഷെല്‍ട്ടറുകളായി സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

സമറില്‍നിന്നും ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി കനത്ത വെല്ലുവിളിയാണ് വോങ്‌ഫോങ് കൊടുങ്കാറ്റ് ഫിലിപ്പീന്‍സ് അധികൃതര്‍ക്കു നല്‍കിയിരിക്കുന്നത്. പ്രൊട്ടക്ടീവ് സ്യൂട്ടുകളും മാസ്‌കും ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം. വീടുവിട്ടു വന്നവരെയെല്ലാം കൂട്ടത്തോടെ ഷെല്‍ട്ടറുകളിലെത്തിക്കുന്ന മുന്‍കാല രീതിയും നിലവില്‍ പ്രാവര്‍ത്തികമല്ല. രക്ഷാപ്രവര്‍ത്തനത്തെ കോവിഡ് ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ക്ലോഡിയോ യുക്കോയും പറയുന്നു.

നേരത്തേ 40 കുടുംബങ്ങളെ വരെ ദുരിതാശ്വാസ കേന്ദ്രത്തില്‍ പാര്‍പ്പിക്കാമായിരുന്നു. നിലവില്‍ അതു നാലു കുടുംബങ്ങളിലേക്കു ചുരുങ്ങി. നേരത്തേ 10 സ്‌കൂളുകള്‍ വേണ്ടിയിരുന്നയിടത്ത് നിലവില്‍ 20 സ്‌കൂളുകളെങ്കിലും വേണം ദുരിതാശ്വാസത്തിന്. പരസ്പരം പരിചയമുള്ളവരെയാണ് ഇത്തരത്തില്‍ ഒരുമിച്ചു പാര്‍പ്പിക്കുന്നത്. ദുരിതാശ്വാസ കേന്ദ്രത്തിലെ ഏതെങ്കിലും അന്തേവാസി കോവിഡ് ലക്ഷണം കാണിച്ചാല്‍ ഉടന്‍ അധികൃതരെ അറിയിക്കാനും നിര്‍ദേശമുണ്ട്. അകലം പാലിച്ചുള്ള ജീവിതം ഇത്തരം കേന്ദ്രങ്ങളില്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നു.

കോവിഡിനെത്തുടര്‍ന്നുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഒരുങ്ങിനില്‍ക്കുമ്പോഴായിരുന്നു രാജ്യത്തു പുതിയ ഭീഷണിയായി വോങ്‌ഫോങ്ങെത്തിയത്. പ്രതിവര്‍ഷം 20 ടൈഫൂണുകളെങ്കിലും വീശിയടിത്തുന്ന രാജ്യത്ത് ഈ വര്‍ഷം എത്തുന്ന ആദ്യത്തെ ടൈഫൂണാണിത്. ഏഴായിരത്തോളം ദ്വീപുകളാണ് ഫിലിപ്പീന്‍സിനു കീഴിലുള്ളത്. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി ഒട്ടേറെ പ്രവിശ്യാനഗര ഭരണകൂടങ്ങളുടെ ധനസ്ഥിതി പരുങ്ങലിലായിരിക്കെയാണ് കൊടുങ്കാറ്റിന്റെ വരവ്. പലയിടത്തും അവശ്യവസ്തുക്കള്‍ പോലും ലഭിക്കാനില്ല.

കൊടുങ്കാറ്റിനു പിന്നാലെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും വന്നാല്‍ ഏകദേശം രണ്ടു ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടി വരും. 'സാമൂഹിക അകലം പാലിച്ച് എപ്രകാരം ജനങ്ങളെ സുരക്ഷിതരായി പാര്‍പ്പിക്കുമെന്നറിയില്ല. ശരിക്കും ഇതൊരു പേടിസ്വപ്നമായി മാറിക്കഴിഞ്ഞു...' കിഴക്കന്‍ സമര്‍ പ്രവിശ്യ ഗവര്‍ണര്‍ ബെന്‍ എവാര്‍ദോണ്‍ പറയുന്നു. ബുഹി നഗരത്തില്‍ ആയിരക്കണക്കിനു പേര്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തിലേക്കു പ്രവേശിക്കും മുന്‍പ് മാസ്‌ക് നല്‍കി. ആളു കൂടിയതോടെ ഇവിടെ രണ്ട് സ്‌കൂളുകള്‍ കൂടി ദുരിതാശ്വാസത്തിനായി മാറ്റി. ഇവിടെ നേരത്തേ ഒരു ക്ലാസ് മുറിയില്‍ എട്ട് കുടുംബങ്ങളെ വരെ പാര്‍പ്പിച്ചിരുന്നു. ഇപ്പോഴത് ഒന്നോ രണ്ടോ കുടുംബങ്ങളെന്നാക്കി. ബുഹിയില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസകരമാണ്.

അഗ്‌നിപര്‍വത സ്‌ഫോടനങ്ങളും ഭൂകമ്പങ്ങളും കൊടുങ്കാറ്റും ഓരോ വര്‍ഷവും വിറപ്പിക്കുന്ന ഫിലിപ്പീന്‍സിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെ തിരക്ക് പതിവു കാഴ്ചയാണ്. കൊടുങ്കാറ്റ് ആഞ്ഞടിച്ച ജിപ്പാപ്പഡ് എന്ന പ്രദേശത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും പതിവാണ്. കിഴക്കന്‍ സമര്‍ പ്രവിശ്യയിലെ ഈ ടൗണിനെ ചുറ്റി മലകളാണുള്ളത്, ടൗണിലൂടെ രണ്ട് വലിയ നദികളും ഒഴുകുന്നു. ഇവിടുത്തെ 8000 ത്തോളം വരുന്ന ജനങ്ങളെയും പ്രശ്‌നസമയത്തു മാറ്റിപ്പാര്‍പ്പിക്കുന്നത് ഒരു ജിംനേഷ്യത്തിലേക്കും ടൗണ്‍ഹാളിലേക്കുമാണ്. ഇവിടത്തെ ഒരേയൊരു ഡോക്ടറായ ബെഞ്ചമിന്‍ വേറാണ് ടൗണ്‍ മേയറും.

തന്റെ ജനങ്ങള്‍ക്കാവശ്യമായ മാസ്‌കുകള്‍ കരുതിവച്ചിട്ടുണ്ടെന്നു പറയുന്ന ഇദ്ദേഹത്തിനു പക്ഷേ അകലം പാലിച്ച് എങ്ങനെ ഇവരെ സംരക്ഷിക്കുമെന്ന് അറിയില്ല. നിലവില്‍ മേഖലയില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതാണ് ഏക ആശ്വാസം. നേരത്തേ ദുരിതാശ്വാസ കേന്ദ്രങ്ങളാക്കിയിരുന്ന എല്ലാ കെട്ടിടങ്ങളും നിലവില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. പക്ഷേ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ ഇവ ദുരിതാശ്വാസത്തിനു വിട്ടുകൊടുക്കേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (56 minutes ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (1 hour ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (1 hour ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (2 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (3 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (4 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (4 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (4 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (6 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (6 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (6 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (6 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (7 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (7 hours ago)

Malayali Vartha Recommends