"എനിക്ക് ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞുണ്ട്. സൈക്കിളെടുത്ത് ഞാന്‍ ബെറേലിയിലെ വീട്ടിലേക്ക് പോകുന്നു. വീട്ടിലെത്താന്‍ വേറെ മാര്‍ഗമില്ല, ദയവായി ക്ഷമിക്കണം.'' ആ കത്ത് കണ്ടയുടൻ വീട്ടുടമ പ്രവർത്തിച്ചത്

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി അതിഥി തൊഴിലാളികളാണ് തങ്ങളുടെ ദേശത്ത് കാൽനടയായും ബദൽ മാര്ഗങ്ങള് തേടിയും യാത്ര പുറപ്പെടുന്നത്. എന്നാൽ നിരവധിപേരാണ് വറ്റൽ എതാൻ മണിക്കൂറുകൾ ശേഷിക്കെ മരിക്കേണ്ടി വന്നത്. ഉറക്കത്തിൽ ട്രെയിൻ വരുന്നതറിയാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നവരും ധാരാളമാണ്. എണ്ണം സുഖമില്ലാത്ത തന്റെ മകന്റെ അടുത്തേക്ക് എത്തിച്ചേരാൻ ഒരു പിതാവ് ചെയ്തത് വാർത്തകളിൽ നിറയുകയാണ്.
അതിനായി പിതാവ് സ്വീകരിച്ച വഴി ഇതാണ്. 'ഞാന്‍ നിസ്സഹായനായ ഒരു തൊഴിലാളിയാണ്, അങ്ങയോട് ഞാനീ അപരാധം ചെയ്തുപോയി. അങ്ങയുടെ സൈക്കിളെടുത്ത് ഞാന്‍ ബെറേലിയിലെ വീട്ടിലേക്ക് പോകുന്നു, എനിക്ക് ഭിന്നശേഷിക്കാരനായ ഒരു കുഞ്ഞുണ്ട്. വീട്ടിലെത്താന്‍ വേറെ മാര്‍ഗമില്ല, ദയവായി ക്ഷമിക്കണം.'' എന്നാണ് പിതാവ് കത്തിൽ എഴുതിയിരുന്നത്.
ഇതേതുടർന്ന് വീട്ടിലെ വരാന്തയില്‍ നിന്നാണ് വീട്ടുടമയായ സാഹബ് സിങ്ങിന് ഇങ്ങനെയൊരു കത്ത് ലഭിച്ചത്. ഒപ്പം രാജസ്ഥാനിലെ ഭരത്പുരിലാണ് സാഹബ് സിങ്ങിന്റെ വീട്. വീട്ടുമുറ്റത്ത് നിന്ന് തന്റെ സൈക്കിളെടുത്ത് പോയ ആളോട് സാഹബ് സിങ്ങിന് ഒട്ടും തന്നെ പരിഭവമില്ല. കാരണം സുഖമില്ലാത്ത കുഞ്ഞിനെ കാണാനും വീട്ടില്‍ മടങ്ങിയെത്താനുമുള്ള ആ കുടിയേറ്റ തൊഴിലാളിയുടെ ആഗ്രഹം സാഹബ് സിങ് മനസിലാക്കുകയാണ് ചെയ്തത്.
അതേസമയം കത്തെഴുതിയ വ്യക്തി മുഹമ്മദ് ഇക്ബാല്‍ എന്ന് കത്തില്‍ പേര് കുറിച്ചിട്ടുണ്ട്. ഭരത്പുരില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഉത്തര്‍പ്രദേശിലെ ബെറേലി എന്നാണ്. ലോക്ക്ഡൗണിനിടെ മറ്റ് വാഹനസൗകര്യം ലഭ്യമല്ലാത്തതിനാല്‍ സൈക്കിളെടുത്ത് പോയ ആളെ എങ്ങനെയാണ് കുറ്റപ്പെടുത്താനാവുക എന്നും അദ്ദേഹം ചിന്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha























