രാജ്യത്തെ കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ലോണുകള്‍ നല്‍കുന്നതുകൊണ്ട് കാര്യമില്ല; ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി

ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്ബത്തിക പാക്കേജിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സാമ്ബത്തിക പാക്കേജ് നിലവില്‍ അപര്യാപ്തമാണെന്ന് രാഹുല്‍ഗാന്ധി പ്രതികരിച്ചു. 'രാഷ്ട്രീയത്തിന് അതീതമായാണ് തന്റെ പ്രതികരണം. രാജ്യത്തെ കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും ലോണുകള്‍ നല്‍കുന്നതുകൊണ്ട് കാര്യമില്ല. പണം അവരുടെ കയ്യില്‍ നേരിട്ടെത്തണം. അവര്‍ക്ക് പണം നല്‍കൂ.' രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പണം ജനങ്ങളില്‍ നേരിട്ട് എത്തിക്കുകയാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും അക്കൗണ്ടില്‍ പണമിട്ട് കൊടുക്കണം. ജനങ്ങള്‍ക്ക് ആവശ്യത്തിന് ഭക്ഷണമെത്തിയാലേ അവര്‍ അധികാരികള്‍ പറയുന്നത് കേള്‍ക്കുകയുള്ളൂ. പ്രതിപക്ഷത്തിന്റെ നേതാവ് എന്ന നിലക്ക് സര്‍ക്കാരിനോട് ഇത് ആവശ്യപ്പെടുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആവശ്യമായ പണം നല്‍കണം. അവര്‍ കൊവിഡ്-19 പ്രതിരോധ പോരാട്ടത്തിലാണ്. കോണ്‍ഗ്രസ് പാര്‍ട്ടി അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് പണം നല്‍കാന്‍ തയ്യാറായിരുന്നു. 'ലോക്ക് ഡൗണ്‍ മതിയായ തയ്യാറെടുപ്പുകളില്ലാതെ അശ്രദ്ധയോടെ പിന്‍വലിക്കരുത്. അങ്ങനെ ചെയ്താല്‍ നിരവധി നഷ്ടങ്ങളുണ്ടാകും. ലോക്ക് ഡൗണ്‍ സമയത്തേക്ക് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളികള്‍ അപകടങ്ങളില്‍ മരിച്ചു. അവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു' എന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha























