ലഷ്‌കറെ തോയിബ ഭീകരൻ കശ്മീരില്‍ അറസ്റ്റില്‍

ലഷ്‌കറെ തോയിബ കമാന്‍ഡര്‍ സഹൂര്‍ വാണി കശ്മീരില്‍ അറസ്റ്റിൽ. ബുദ്ഗാം ജില്ലയിലെ ഖാന്‍സായിബ് മേഖലയില്‍ നടന്ന പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
ലഷ്‌കറെ തോയിബ ഭീകരന്‍ യൂസഫ് ക്വാന്‍ട്രൂവിന്റെ അടുത്ത അനുയായിയാണ് ഇയാള്‍. യൂസഫിന് എല്ലാ സഹായവും നല്‍കുന്നതും സഹൂര്‍ വാണിയാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മേഖലയില്‍ സഹൂറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ ജമ്മു കശ്മീര്‍ പോലീസും സൈന്യവും സി.ആര്‍.പി.എഫും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഹിസ്ബുള്‍ മുജാഹീദ്ദിന്‍ കമാന്‍ഡര്‍ റിയാസ് നായ്കൂവിനെ മേയ് ആറിനാണ് ഓപറേഷന്‍ ജാക്ക്ബൂട്ട് വഴി സുരക്ഷാസേന വധിച്ചത്. 2016 ജൂലായില്‍ ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിനു ശേഷം ഹിസ്ബുളിന്റെ മേധാവിയായിരുന്നു റിയാസ് നായ്കൂ.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കശ്മീരില്‍ നുഴഞ്ഞുകയറ്റുവും ഭീകര വിരുദ്ധ പോരാട്ടവും വര്‍ധിച്ചുവരികയാണെന്ന് സുരക്ഷാസേനകള്‍ വ്യക്തമാക്കുന്നു. ഏറ്റുമുട്ടലില്‍ ഒരു മേജറും കേണലും അടക്കം അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്.
https://www.facebook.com/Malayalivartha























