മൂന്ന് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തിയാക്കി തിരികെയെത്തുന്ന യുവാക്കള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര.. ടൂര്‍ ഓഫ് ഡ്യൂട്ടി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സൈനികര്‍ക്ക് ജോലി നല്‍കുമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര പറഞ്ഞത്

മൂന്ന് വര്‍ഷത്തെ സൈനീക സേവനം പൂര്‍ത്തിയാക്കി തിരികെയെത്തുന്ന യുവാക്കള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര.. ടൂര്‍ ഓഫ് ഡ്യൂട്ടി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സൈനികര്‍ക്ക് ജോലി നല്‍കുമെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര പറഞ്ഞത് . ഇന്ത്യന്‍ സൈന്യത്തില്‍ യുവാക്കള്‍ക്ക് ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്നതാണ് ടൂര്‍ ഓഫ് ഡ്യൂട്ടി സംവിധാനം .
കൊറോണ വൈറസ് രോഗബാധയെ തുടര്‍ന്ന് രാജ്യത്ത് തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കുന്നതിനായി സൈന്യം മുന്നോട്ട് വെച്ചതാണ് ടൂര്‍ ഓഫ് ഡ്യൂട്ടി. ഇത് പ്രകാരം മൂന്ന് വര്‍ഷത്തേയ്ക്ക് യുവാക്കള്‍ക്ക് എല്ലാ ഇളവുകളോടും കൂടി സൈനിക ജോലിയില്‍ പ്രവേശിക്കാം. ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കള്‍ക്ക് അതിനുശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത് . സൈന്യത്തിന് അയച്ച ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ആനന്ദ് മഹീന്ദ്ര ഇക്കാര്യം അറിയിച്ചത്.
കേന്ദ്രസര്‍ക്കാര്‍ മുമ്പാകെ വെച്ചിട്ടുള്ള ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പദ്ധതിയില്‍ താന്‍ വളരെ ആകൃഷ്ടനാണ് എന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു .സാധാരണ ജനങ്ങളെ താത്കാലികമായി സൈന്യത്തിന്റെ ഭാഗമാക്കുന്നത് സംബന്ധിച്ച തീരുമാനം സ്വാഗതാര്‍ഹമാണ്... ഇത് ആര്‍മിയിലെ സൈനിക ജോലിയും ഓഫീസ് ജോലിയും സംബന്ധിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കും.. മികച്ച ക്ഷമതയുള്ളവരായ യുവാക്കള്‍ക്ക് മെച്ചപ്പെട്ട അവസരമാണ് ഇതിലൂടെ ലഭിക്കുക. സേവനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്കായി പിന്നീട് ജോലി നല്‍കാനും മഹീന്ദ്ര ഗ്രൂപ്പ് ഒരുക്കമാണെന്നും ആനന്ദ് അറിയിച്ചു.
ടൂര്‍ ഓഫ് ഡ്യൂട്ടി സേവനം കഴിഞ്ഞെത്തുന്നവര്‍ക്ക് സൈനിക സേവനത്തിലൂടെ ലഭിക്കുന്ന പരിശീലനം ഏത് ജോലിചെയ്യാനും ഒരു അധികയോഗ്യതയായി മാറും എന്നതില്‍ സംശയമില്ലെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. സൈന്യത്തിന്റെ കണിശതയാര്‍ന്ന തെരഞ്ഞെടുപ്പു രീതികള്‍ പൂര്‍ത്തിയാക്കുന്നവരെ സ്വീകരിക്കാന്‍ മഹീന്ദ്രയുടെ സ്ഥാപനങ്ങള്‍ എന്നും മുന്‍നിരയിലുണ്ടാകും.....കരസേന യുവാക്കള്‍ക്ക് ഈ അവസരം ഒരുക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു...
സൈനികസേവനം സ്ഥിരം ജോലിയാക്കാന്‍ ആഗ്രഹിക്കാത്ത, എന്നാല്‍ സൈനികജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി
യുവാക്കളില്‍ രാജ്യസ്‌നേഹവും ദേശീയബോധവും വളര്‍ത്താന്‍ പദ്ധതി സഹായിക്കുമെന്നും സൈന്യം പറയുന്നു. സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കളില്‍ ഉത്തരവാദിത്തം, ആത്മവിശ്വാസം തുടങ്ങിയവ കൂടും. ഇതു പിന്നീട് കോര്‍പ്പറേറ്റ് മേഖലകളില്‍ ജോലി ലഭിക്കാന്‍ സഹായിക്കുമെന്നും സൈന്യം അവകാശപ്പെടുന്നു.......
ഏഴ് വര്‍ഷത്തേക്ക് വരെ സൈന്യത്തിലേക്ക് ഡപ്പ്യൂട്ടേഷനില്‍ ആളുകളെ നിയമിക്കുന്ന കാര്യവും ഇന്ത്യന്‍ സൈന്യത്തിന്‍റെ പരിഗണിക്കുന്നുണ്ട്. അര്‍ധസൈനിക വിഭാഗത്തില്‍ നിന്നും കേന്ദ്ര പോലീസ് സേനയില്‍ നിന്നു൦ നിയമിക്കുന്ന ഇവര്‍ക്ക് നിശ്ചിത കലാവധിയ്ക്ക് ശേഷം മാതൃസ്ഥാപനങ്ങളിലേക്ക് മടങ്ങാം
ഹ്രസ്വകാല റിക്രൂട്ട്മെന്‍റാണെങ്കിലും മാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടായിരിക്കുന്നതല്ല. പ്രായവും ശാരീരിക ക്ഷമതയുമാകും പ്രധാന മാനദണ്ഡങ്ങള്‍.
1000 ജവന്മാരെയും 100 ഓഫീസര്‍മാരെയുമാകും ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കുക. അതിര്‍ത്തിയിലും മുന്‍ നിരയിലും ഇവരെ ജോലിയ്ക്ക് നിയമിക്കുമെന്നും ഇവര്‍ക്ക് നല്‍കുന്ന ജോലികളിലും ഇളവുണ്ടാകില്ലെന്നും സൈനീക വക്താവ് അറിയിച്ചു. നിലവിലെ സൈനിക ജോലികളിലെ ഏറ്റവും കുറഞ്ഞ കാലയളവ് 10 വര്‍ഷമാണ്. ഈ കാലയളവിലെ വരുമാനവും നികുതി രഹിതമായിരിക്കും
സൈനിക പരിശീലന൦ ലഭിക്കുന്ന യുവാക്കള്‍ക്ക് ആത്മവിശ്വാസം, ടീംവര്‍ക്ക്, ഉത്തരവാദിത്തം, സ്ട്രെസ് മാനേജ്മെന്‍റ്, സാമൂഹിക ശേഷി എന്നിവ വര്‍ദ്ധിക്കും. ഇത് പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ ഇവരെ സഹായിക്കും.
22-23 വയസുകാരായ സാധാരണ യുവാക്കളെക്കാള്‍ കോര്‍പ്പറേറ്റ് ലോകം പരിഗണിക്കുക സൈനിക പരിശീലനം ലഭിച്ച 26-27 വയസുള്ള യുവാക്കളെയാണെന്നും സൈന്യം സൂചിപ്പിക്കുന്നു.
ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോൾ ആനന്ദ് മഹീന്ദ്ര മുന്നോട്ട് വെക്കുന്ന ജോലി വാഗ്ദാനം ..മൂന്നു വര്‍ഷം സൈനികര്‍ക്കൊപ്പം സേവനം അനുഷ്ഠിക്കുന്നവരെ മഹീന്ദ്രയുടെ ഭാഗമാക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര ഉറപ്പുനല്‍കുന്നത്. ......
https://www.facebook.com/Malayalivartha























