കാമുകിയെ തൃപ്തിപ്പെടുത്താൻ യുവാവ് മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും വാടക കൊലയാളികളെ ഉപയോഗിച്ച് കൊന്നൊടുക്കി.. ബലമായി കീഴ്പ്പെടുത്തി വായ് കെട്ടിയതിന് ശേഷം നാല് പേരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു

ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ആണ് ക്രൂരമായ സംഭവം ഉണ്ടായത് .. മോശപ്പെട്ട കൂട്ടുകെട്ടിനെയും അവിഹിത ബന്ധത്തെയും ചൊല്ലി വീട്ടിൽ നിരന്തരം വഴക്കുണ്ടായിരുന്നു ..ഇതിൽ നിന്ന് രക്ഷപ്പെടാൻ കാമുകി ഉപദേശിച്ച ബുദ്ധിയാണ് എല്ലാവരെയും കൊന്നൊടുക്കാൻ കാരണമായത്
രണ്ടാഴ്ച നീണ്ട ആസൂത്രണത്തിന് ശേഷം മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവാവ് കൃത്യം നടത്തിയത് .. പ്രയാഗ് രാജിലെ പ്രീതം നഗറിൽ വ്യാഴാഴ്ചയാണ് ആതിഷിന്റെ പിതാവ് തുളസിദാസ്(65), മാതാവ് കിരണ്‍(60), ഭാര്യ പ്രിയങ്ക(22) സഹോദരി നിഹാരിക(37) എന്നിവരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത് ..
ഇരുപത്തിയെട്ടുകാരനായ ആതിഷ് കേസർവാണി തന്നെയാണ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടത് എന്ന് പോലീസിൽ അറിയിച്ചത് . വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കാണാതായിട്ടുണ്ടെന്നും മോഷണശ്രമമാണ് കൊലക്ക് പിന്നിലെന്നുമാണ് ആതിഷ് പോലീസുകാരോട് പറഞ്ഞത്
പോലീസ് ഇതിനിടെ വീട്ടിലെ സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തത് വീണ്ടെടുക്കാന്‍ ശ്രമിച്ചപ്പോൾ ആതിഷ് ഇതിന്റെ പാസ് വേര്‍ഡ് പറഞ്ഞുനല്‍കാന്‍ കൂട്ടാക്കിയില്ല. ഇതോടെയാണ് ആതിഷിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ...
ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിലെ ദുരൂഹതകള്‍ ചുരുളഴിഞ്ഞത്. കാമുകിയുടെ നിര്‍ദേശംപ്രകാരം താന്‍ തന്നെയാണ് എട്ടു ലക്ഷം രൂപക്ക് വാടകകൊലയാളികളെ ഉപയോഗിച്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.......
മോഷണത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പദ്ധതി. എട്ട് ലക്ഷം രൂപയ്ക്കാണ് കൊലയാളികളെ ഏര്‍പ്പാടാക്കിയത് എന്നതിനാൽ കൃത്യം നടത്തിയവര്‍ ഇതിനായി വീട്ടിലെ ആഭരങ്ങളും പണവും എടുക്കുകയായിരുന്നു
വീട്ടുകാരെ വക വരുത്താൻ പ്രതി സുഹൃത്തായ അനൂപ് ശ്രീവാസ്തവ എന്നയാളുടെ സഹായം തേടുകയായിരുന്നു . ഇയാൾ വഴി മറ്റ് രണ്ട് പേരെ കൂടി സംഘടിപ്പിച്ചു. കൃത്യം നടത്താൻ മൂന്ന് പേർക്കും 75000 രൂപ വീതം നല്‍കി. കൂട്ടുപ്രതികളെയും കൊണ്ട് ആതിഷ് വീട്ടിലെത്തി. മാതാപിതാക്കളെയും ഭാര്യയെയും സഹോദരിയെയും ബലമായി കീഴ്പ്പെടുത്തി വായ് കെട്ടിയതിന് ശേഷം നാല് പേരെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തിയ പ്രതി താൻ വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ കണ്ട കാഴ്ചയാണിതെന്ന് വിശദീകരിച്ചു. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത കാമുകി രഞ്ജന ശുക്ലയെയും കൃത്യം നടത്തിയ അനൂപ് ശ്രീവാസ്തവയെയും പോലീസ് അറസ്റ്റ് ചെയ്തു.......കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും പ്രതികള്‍ സഞ്ചരിച്ച കാറും കഴിഞ്ഞദിവസം പോലീസ് കണ്ടെടുത്തു.... ആതിഷിന്റെ വീട്ടില്‍നിന്ന് പ്രതികള്‍ കവര്‍ന്ന ഒരു ലക്ഷം രൂപ, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും പോലീസ് വീണ്ടെടുത്തു......
മറ്റ് മൂന്ന് പ്രതികൾ ഒളിവിലാണ്. അവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പ്രയാഗ് രാജ് എ എസ്‌പി വെങ്കട് അശോക് അറിയിച്ചു.
https://www.facebook.com/Malayalivartha























