6 വിമാനത്താവളങ്ങള്‍ ലേലത്തിന്; ആകാശവും ബഹിരാകാശവും വിറ്റഴിക്കുന്നു; കേന്ദ്ര പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു

കേന്ദ്ര പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനം ധനമന്ത്രി നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചു. കല്‍ക്കരി, വ്യോമയാനം, ബഹിരാകാശം, പ്രതിരോധം, വൈദ്യുതി മേഖലകള്‍ സ്വകാര്യ വത്കരിക്കാനുള്ള തീരുമാനമാണ് ധനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. കല്‍ക്കരി ഖനനത്തിലുള്ള രാജ്യത്തിന്റെ കുത്തക അവസാനിപ്പിക്കുന്നു എന്നതായിരുന്നു ഇതിലെ സുപ്രധാന തീരുമാനം. കോവിഡ് പ്രതിരോധ പാക്കേജിന്റെ മറവില്‍ രാജ്യത്തിന്റെ പൊതുസ്ഥാപനങ്ങളെ വിറ്റഴിക്കുന്നതായി ആക്ഷേപം ഉയരുകയാണ്.
നിരവധി മേഖലകൾക്ക് നയലഘൂകരണം ആവശ്യമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. വളർച്ചയ്ക്ക് ഇത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് എട്ട് മേഖലകളിലാണ് പ്രഖ്യാപനം. ഉല്പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ദ്ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്കാരങ്ങള്‍.
സംസ്ഥാനങ്ങളിലെ നിക്ഷേപ സാദ്ധ്യതകള്‍ക്കനുസരിച്ചുള്ള പട്ടിക തയ്യാറാക്കും. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഉര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. കൽക്കരി-ഖനന മേഖലയിൽ സ്വകാര്യ പങ്കാളിത്തം. വരുമാനം പങ്കിടുന്ന രീതിയിലായിരിക്കും ഇത്. ആദ്യ 50 ബ്ലോക്കുകളിൽ സ്വകാര്യവത്കരണം.
കല്‍ക്കരി ഖനനത്തില്‍ സമ്ബൂര്‍ണ സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കിയതായി നിര്‍മല സീതാരാമന് അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് 500 ഖനികള്‍ തുറന്നുകൊടുക്കും. ബോക്സൈറ്റ് കല്‍ക്കരി ഖനികള്‍ ഒന്നിച്ച് ലേലം ചെയ്യും. ഇടത്തരം സംരംഭകര്‍ക്ക് പര്യവേക്ഷണം, ഖനനം, ഉല്പാദനം എന്നിവയ്ക്ക് അനുമതി നല്കി.
ഒരേകമ്ബനിക്കു തന്നെ ധാതു ഉത്പാദനത്തിലെ പ്രവര്‍ത്തികളെല്ലാം ഏറ്റെടുക്കാം. വരുമാനം സര്‍ക്കാരുമായി പങ്കുവയ്ക്കണം. ടണ്ണിന് നിശ്ചിത രൂപ എന്ന രീതിക്കുപകരം വരുമാനം പങ്കിടല്‍ സംവിധാനം കൊണ്ടുവരും.
പ്രതിരോധമേഖലയിലെ വിദേശനിക്ഷേപം 49 ശതമാനത്തില്‍നിന്നും 74 ശതമാനമാക്കി ഉയര്‍ത്തി. ഇനിമുതല്‍ വിദേശകമ്ബനികള്‍ക്ക് ഇന്ത്യയില്‍ നേരിട്ട് പ്രതിരോധ സ്ഥാപനങ്ങള്‍ തുടങ്ങാം. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ആയുധനിര്മാര്ണ സ്ഥാപനങ്ങളെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കും എന്നാല്‍ ഇത് സ്വകാര്യവത്കരണമല്ല. ഓര്‍ഡിനന്‍സ് ഫാക്ടറികള്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാം- നിര്‍മല സീതാരാമന് അറിയിച്ചു.
ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനമെടുത്തതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. യാത്രാവിമാനങ്ങള്‍ക്ക് കൂടുതല്‍ വ്യോമമേഖല തുറന്നുകൊടുക്കും. ഇതിലൂടെ വിമാനക്കമ്ബനികളുടെ യാത്രാ ചെലവില്‍ കുറവുണ്ടാകും.
വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനുള്ള തീരുമാനവും ധനമന്ത്രി അറിയിച്ചു. ഇതിന്റെ ആദ്യപടിയായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുത വിതരണക്കമ്ബനികളെ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ബഹിരാകാശവും വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി സൂചന നല്കി. ബഹിരാകാശമേഖലയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒയുടെ സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയ്ക്കും ഉപയോഗിക്കാന്‍ സാധിക്കും വിധമാണ് സ്വകാര്യവത്കരണം.
ആണവോര്‍ജമേഖലയില്‍ പൊതുസ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന് പറഞ്ഞു. ഇതിന്റെ ആദ്യപടിയായി മെഡിക്കല്‍ ഐസോടോപ്പ് ഉത്പാദിപ്പിക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha























