10,000 രൂപ നല്‍കാം നാട്ടിലേക്ക് വരരുത്.... മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നാഗാലാന്‍ഡുകാരോട് സര്‍ക്കാര്‍

ഒരു കാരണവശാലും വൈറസ് അതിര്‍ത്തി കടന്ന് നാഗാലാന്‍ഡില്‍ പ്രവേശിക്കരുതെന്ന് നിര്‍ബന്ധത്തിലാണ് നാഗാലാന്റ് സര്‍ക്കാര്‍. ഇതുവരെ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സംസ്ഥാനമാണ് നാഗാലാന്‍ഡ്. അതുകൊണ്ടു തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നാഗാലാന്‍ഡുകരെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്തിയാല്‍ രോഗം വരാന്‍ സാധ്യത ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ കടുത്ത തീരുമാനം എടുത്തത്. മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്ന നാഗാലാന്റുകാര്‍ക്ക് 10,000 രൂപ വീതം നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. നാഗാലാന്‍ഡുകാരായ നിരവധി പേരാണ് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ അവിടെ തന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇതിനായി ഒറ്റത്തവണ സഹായ പദ്ധതി എന്ന നിലയില്‍ അവര്‍ക്ക് 10,000 രൂപ വീതം നല്‍കും.
സിക്കിം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഈ സഹായം ലഭിക്കും. എന്നാല്‍ മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഈ സഹായം ലഭിക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതില്‍ നല്‍കിയിരിക്കുന്ന ഫോം പൂരിപ്പിച്ച് അയച്ചാല്‍ സഹായം ലഭിക്കും. ഇതിനായി ആദ്യം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.സ്വന്തമായി ആധാര്‍ കാര്‍ഡും നാഗാലാന്‍ഡ് സര്‍ക്കാരിന്റ ജനന സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബാങ്ക് അക്കൗണ്ട് നമ്പര്‍ കൂടി നല്‍കിയാല്‍ പണം അക്കൗണ്ടിലെത്തും.
ഇതുവരെ കൊവിഡ് 19 നെ അകറ്റി നിര്‍ത്താന്‍ നാഗാലാന്‍ഡിന് കഴിഞ്ഞു. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ നാട്ടുകാരെ തിരികെ എത്തിച്ചു തുടങ്ങിയതോടെ കൊവിഡ് 19 കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. അതുപോലെ നാഗാലാന്‍ഡ് ഈ നടപടി സ്വീകരിച്ചാല്‍ അവിടെയും കൊവിഡ് പടരും. അതിനാല്‍ അവരുടെ ആള്‍ക്കാര്‍ നിലവില്‍ എവിടെയാണുള്ളത് അവിടെ തന്നെ സുരക്ഷിതരായി തുടരാന്‍ ശ്രമിക്കണമെന്ന് നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി തെംജെന്‍ ടോയ് ആവശ്യപ്പെട്ടു.
അതേസമയം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പിന്നീട് തിരികെയെത്തിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടെന്നും നാഗാലാന്‍ഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ആള്‍ക്കാര്‍ തിരികെയെത്തിയാല്‍ മതിയായ ക്വാറന്റൈന്‍ സൗകര്യം അവര്‍ക്കായി ഒരുക്കാന്‍ സാധിച്ചെന്ന് വരില്ല. ഇതാണ് തല്‍ക്കാലം സാമ്ബത്തിക സഹായം നല്‍കാമെന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha























