ഇന്ത്യയുടെ വളര്‍ച്ചയില്‍ അന്തംവിട്ട് ചൈന; മെയ്ക്ക് ഇന്‍ ഇന്ത്യ തരംഗം; അമേരിക്കയില്‍ നിന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് മാറുന്നു;

കേന്ദ്രസര്‍ക്കാരിന്റെ 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ സാമ്പത്തിക പാക്കേജ് വിജയമാകുന്നതായി റിപ്പോര്‍ട്ട്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഹമായി ചൈനയുടെ സാമ്പത്തിക രംഗത്ത് വലിയ രീതിയിലുള്ള പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയതായും റിപ്പോര്‍ട്ട് വരുന്നു. പ്രമുഖ ഇന്ത്യന്‍ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായ ലാവ ചൈനയിലെ തങ്ങളുടെ ഹബ്ബുകള്‍ ഇന്ത്യയിലേക്ക് മാറ്റുകയാണെന്ന് അറിയിച്ചു കഴിഞ്ഞു. ഇതുതന്നെയാണ് ചൈനക്ക് തിരിച്ചടിയാകുന്ന ആദ്യ വാര്‍ത്തയായി മാറുന്നത്.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ലാവ 80 കോടി രൂപ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കും. തുടര്‍ന്നുള്ള 5 വര്‍ഷത്തിനുള്ളില്‍ മൊത്തം 800 കോടി രൂപയും വിപണിയില്‍ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഈ തീരുമാനം മേക്ക് ഇന്‍ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ലോക്കല്‍ മെ ലിയെ വോക്കല്‍' എന്നീ പദ്ധതികള്‍ക്കും വലിയ ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തല്‍. അതുകൂടാതെ അടുത്ത 6 മാസത്തിനുള്ളില്‍ തങ്ങളുടെ ഡിസൈന്‍, മാനുഫാക്ചറിംഗ്, റിസര്‍ച്ച്, ഡവലപ്‌മെന്റ് ഹബ് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുമെന്നും ലാവ അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തിനു പിന്നാലെ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനിടയില്‍ ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ (പിഎല്‍ഐ) പശ്ചാത്തലത്തിലാണ് ലാവ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ സ്‌കീമിന് കീഴില്‍, 5 വര്‍ഷത്തേക്ക് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ചരക്കുകളുടെ വര്‍ദ്ധനവിന് 4-6% ഇന്‍സെന്റീവ് നല്‍കും. ആഭ്യന്തര കമ്പനികള്‍ക്ക് പ്രോത്സാഹനം നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ലക്ഷ്യം.
മെക്‌സിക്കോ, പശ്ചിമേഷ്യ, തെക്കു കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് 33% മൊബൈല്‍ ഫോണുകള്‍ ലാവ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ ചൈനീസ്, കൊറിയന്‍ ഫോണുകളാണ് ആധിപത്യം പുലര്‍ത്തുന്നതെങ്കിലും, മൈക്രോമാക്‌സ്, ഇന്റക്‌സ്, ലാവ, കാര്‍ബണ്‍ തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോഴും സജീവമാണ്.
https://www.facebook.com/Malayalivartha























