മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു... 1,606 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 67 പേര്‍ക്ക് ജീവന്‍ നഷ്ടമായി, ആകെ രോഗബാധിതരുടെ എണ്ണം 30,706 ആയി

മഹാരാഷ്ട്രയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1,606 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 67 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,706 ആയി. ഇതില്‍ 22,479 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,135 പേരാണ് മരിച്ചത്. 524 പേര്‍ ഇന്ന് രോഗമുക്തി നേടിയെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.മുംബൈയില്‍ ഇന്നലെ 884 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മുംബൈയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 18,396 ആയി. 238 പേര്‍ രോഗമുക്തി നേടി. ഇതുവരെ 4,806 പേരാണ് രോഗമുക്തി നേടിയിട്ടുള്ളതെന്നും മുംബൈയില്‍ 696 പേര്‍ മരിച്ചതായും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
അതേസമയം, ഗുജറാത്തിലും കോവിഡ്-19 രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 348 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10,989 ആയി.
"
https://www.facebook.com/Malayalivartha























