കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനെന്ന പേരില്‍ നിര്‍ണായക മേഖലകളില്‍ 'വമ്പിച്ച ആദായ വില്‍പന' പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍... വളര്‍ച്ചക്കും തൊഴിലവസരത്തിനും വേണ്ടിയാണിതെന്ന് പാക്കേജിന്റെ നാലാംഭാഗം പുറത്തിറക്കിയ ധനമന്ത്രി നിര്‍മല സീതാരാമന്റെ വിശദീകരണം

കോവിഡും ലോക്ഡൗണും സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയില്‍നിന്ന് കരകയറ്റാനെന്ന പേരില്‍ നിര്‍ണായക മേഖലകളില്‍ 'വമ്ബിച്ച ആദായ വില്‍പന' പ്രഖ്യാപിച്ച് മോദി സര്‍ക്കാര്‍. സ്വാശ്രയത്വം, സ്വദേശി, ഇന്ത്യയില്‍ നിര്‍മിക്കാം എന്നീ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ തന്നെയാണ് കോവിഡിന്റെ മറവില്‍ വര്‍ധിച്ച തോതില്‍ സ്വകാര്യ, വിദേശ നിക്ഷേപത്തിന് വാതില്‍ തുറക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിന്റെ ഭാഗമായി വ്യോമയാനം, സൈനിക സാമഗ്രി നിര്‍മാണം, കല്‍ക്കരി, വൈദ്യുതി വിതരണം, ധാതുസമ്പത്ത്, ബഹിരാകാശം, ആണവോര്‍ജം എന്നീ മേഖലകളിലാണ് ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍. വളര്‍ച്ചക്കും തൊഴിലവസരത്തിനും വേണ്ടിയാണിതെന്ന് പാക്കേജിന്റെ നാലാംഭാഗം പുറത്തിറക്കിയ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.
ഇന്ത്യയില്‍ നിര്‍മിക്കാവുന്ന ചില പടക്കോപ്പുകളുടെ പട്ടിക തയാറാക്കി ഇറക്കുമതി നിരോധിക്കും. അവ ഇന്ത്യയില്‍നിന്നുതന്നെ വാങ്ങണം. ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡുകള്‍ കോര്‍പറേറ്റ് മാതൃകയിലാക്കി ഓഹരി വിപണിയില്‍ ഇറക്കും. സ്വകാര്യവത്കരിക്കില്ല. യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപരിധി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ്. ഇപ്പോള്‍ വ്യോമമേഖലയില്‍ 60 ശതമാനം മാത്രമാണ് സ്വതന്ത്ര ഉപയോഗത്തിന് വിട്ടുനല്‍കിയിട്ടുള്ളത്. ബാക്കി സൈനിക, തന്ത്രപ്രധാന ആവശ്യങ്ങള്‍ക്കു മാത്രമാണ്.
വ്യോമപരിധി കൂടുതലായി തുറന്നുകൊടുക്കുമ്പോള്‍ വിമാനങ്ങളുടെ യാത്രാസമയം കുറയും, ഇന്ധനം ലാഭിക്കാം. വിമാനക്കമ്ബനികള്‍ക്ക് 1,000 കോടി രൂപ ലാഭം.വൈദ്യുതി നിരക്ക് സംബന്ധിച്ച പുതിയ നയം ഒരു മാസത്തിനകം പ്രഖ്യാപിക്കും. വൈദ്യുതി നിര്‍മാണ, പ്രസരണ പദ്ധതി നടത്തിപ്പുകാരെ ലേലത്തിലൂടെ തിരഞ്ഞെടുക്കും. സ്മാര്‍ട്ട് മീറ്റര്‍ വ്യാപകമാക്കും.
ഉപഗ്രഹ നിര്‍മാണം, വിക്ഷേപണം, ബഹിരാകാശ അധിഷ്ഠിത സേവനങ്ങള്‍ തുടങ്ങി ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളില്‍ സ്വകാര്യ മേഖലക്കും പങ്കാളിത്തം. ഐ.എസ്.ആര്‍.ഒയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സ്വകാര്യ മേഖലയെ അനുവദിക്കും.സാമൂഹിക അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നടത്തിപ്പിന് സര്‍ക്കാറില്‍നിന്നുള്ള ധനസഹായം വര്‍ധിപ്പിക്കും. 8,100 കോടി ലഭ്യമാക്കും. ഓരോ പദ്ധതിക്കും 30 ശതമാനം വരെ ഇങ്ങനെ ലഭിക്കും. പൊതുപദ്ധതി നടത്തിപ്പിന്റെ പേരില്‍ സ്വകാര്യ കമ്ബനികള്‍ക്ക് സര്‍ക്കാറില്‍നിന്ന് കൂടുതല്‍ പണം നല്‍കുകയാണ് ഇതുവഴി ചെയ്യുന്നത്. അര്‍ബുദ ചികിത്സാചെലവ് കുറക്കുന്ന മെഡിക്കല്‍ ഐസോടോപ്പുകളുടെ നിര്‍മാണത്തിന് പൊതു-സ്വകാര്യ പങ്കാളിത്ത രീതിയില്‍ റിസര്‍ച് റിയാക്ടര്‍. തന്ത്രപ്രധാനമായ ആണവ മേഖലയിലെ സ്വകാര്യവത്കരണമാണിത്.
50 ബ്ലോക്കുകളിലെ കല്‍ക്കരി ഖനനം സ്വകാര്യ മേഖലക്ക്. ടണ്ണിന് നിശ്ചിത തുക എന്ന രീതിക്കു പകരം, വരുമാനത്തില്‍ ഒരു പങ്ക് സര്‍ക്കാറിന് എന്ന രീതി കൊണ്ടുവരും.
" f
https://www.facebook.com/Malayalivartha























