രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു... 4,987 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു, 24 മണിക്കൂറിനിടെ 120 പേര്‍ക്ക് ജീവന്‍ നഷ്ടമായി, കോവിഡ് മരണ സംഖ്യ 2,872 ആയി ഉയര്‍ന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 90,927 പേര്‍ക്കാണ് രോഗം ഇതുവരെ ബാധിച്ചത്. 4,987 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. 24 മണിക്കൂറിനിടെ 120 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 2,872 ആയി ഉയര്‍ന്നു. അതേസമയം, മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 30,000 കടന്നു. 30,706 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച മാത്രം 1,606 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ശനിയാഴ്ച 67 പേര്‍ മരിച്ചു. ഇതോടെ മരണ സംഖ്യ 1,135 ആയി ഉയര്‍ന്നു. ഗുജറാത്തില്‍ കോവിഡ് കേസുകള്‍ 10,000 കടന്നു. 1,057 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha























