വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാം ദിനമായ ഇന്ന് രണ്ട് പ്രത്യേക വിമാനവും സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നും ഒരു കപ്പലും ഇന്ന് കൊച്ചിയില്‍, വിമാനത്താവളത്തിലും തുറമുഖത്തും കനത്ത സുരക്ഷ ഒരുക്കി

വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാം ദിനമായ ഇന്ന് രണ്ട് പ്രത്യേക വിമാനവും സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നും ഒരു കപ്പലും ഇന്ന് കൊച്ചിയില്‍ എത്തും. ഏകദേശം ആയിരത്തോളം യാത്രക്കാര്‍ കൊച്ചിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. വിമാനത്താവളത്തിലും തുറമുഖത്തും കനത്ത സുരക്ഷായാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ, ഒരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പ്രത്യേക സംഘം ഉണ്ടായിരിക്കും. ഇന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്.
അടുത്ത ദിവസങ്ങളില്‍ യു.കെ, ഫിലിപ്പീന്‍സ്, ഇറ്റലി, യു.എസ്, ഉക്രെയിന്‍, ഓസ്ട്രേലിയ, ഫ്രാന്‍സ്, അര്‍മീനിയ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഈ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. 20 ന് ലണ്ടനില്‍ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തും. രാവിലെ 11ഓടെയായിരിക്കും സമുദ്ര സേതു പദ്ധതിയുടെ ഭാഗമായി ഐ.എന്‍ എസ് ജലാശ്വ മാലിദ്വീപില്‍ നിന്നും 588 ഇന്ത്യക്കാരുമായി കൊച്ചി തുറമുഖത്തെത്തുക.
497 പുരുഷന്‍മാരും 6 ഗര്‍ഭിണികള്‍ അടക്കം 70 സ്ത്രീകളും 21 കുട്ടികളും യാത്രക്കാരായി കപ്പലിലുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് കപ്പല്‍ മാലിയില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ടത്. അതേസമയം, മാലിയില്‍ നിന്നും 11ന് ഇതേ കപ്പലില്‍ എത്തിയ പ്രവാസികളില്‍ ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























