500 കോടിയുടെ പിറന്നാള്‍ സമ്മാനത്തില്‍ കൊവിഡ് കാലം അടിച്ചുപൊളിച്ച് സണ്ണി ലിയോണും കുടുംബവും വാര്‍ത്തകളില്‍ ഇടം നേടി സണ്ണിയുടെ പുതിയ ആഡംബര ബംഗ്ലാവ്

പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും ബിഗ് സ്‌കീനിലെത്തി വിമര്‍ശകരുടെ വായടപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. കഴിഞ്ഞ മാതൃ ദിനത്തിലാണ് താരം മൂന്നു മക്കള്‍ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനുമൊപ്പം ലോസ്ആഞ്ചലസിലെ വീട്ടിലേക്കു മാറിയ വിവരം പുറത്തുവിട്ടത്. കൊറോണാക്കാലത്ത് മക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ഇടത്തിലേക്കു മാറാന്‍ വേണ്ടിയായിരുന്നു അതെന്നായിരുന്നു സണ്ണി പറഞ്ഞത്. പിന്നെ എവിടെയാണ് സണ്ണിയുടെ താമസം എന്നായി അരാധകരുടെ സംശയം. ഇതോടെ സണ്ണി ലിയോണിന്റെ ലോസ്ആഞ്ചലസിലെ ബംഗ്ലാവ് വാര്‍ത്തകളില്‍ ഇടം നേടിയത്.
ഷെര്‍മന്‍ ഓക്‌സിലാണ് സണ്ണിയുടെയും ഡാനിയലിന്റെയും ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. സെലിബ്രിറ്റികളുടെ ഭവന സമുച്ചയങ്ങളുള്ള ബെവര്‍ലി ഹില്‍സില്‍ നിന്ന് മുപ്പതു മിനിറ്റ് ദൂരത്തിലാണ് ഈ വീടിന്റെ സ്ഥാനം. സെല്‍ഫ് ഐസൊലേഷന് ഇതിലും മികച്ച വീടു കിട്ടാനില്ലെന്നാണ് ചിത്രങ്ങള്‍ക്കു കീഴെ ആരാധകരുടെ കമന്റ്.
43,560 ചതുരശ്ര അടിയിലുള്ള വീട് ഒരേക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സ്ഥലം ഉള്ളതുകൊണ്ടുതന്നെ മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പാണ് വീട്ടിലുള്ളത്. വീടിനു മുന്നില്‍ തന്നെ പൂന്തോട്ടവും പേഷ്യോയും ഒരുക്കിയിട്ടുണ്ട്. പച്ചക്കറികളും ഔഷധസസ്യങ്ങളും ഇവിടെ പിടിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടും സഞ്ചരിച്ചു ശേഖരിച്ച സാധനങ്ങള്‍ കൊണ്ടാണ് ഡാനിയലും സണ്ണിയും വീട് അലങ്കരിച്ചതെന്ന് പറഞ്ഞിട്ടുണ്ട്. സ്‌പെയിന്‍, നേപ്പാള്‍, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ഫര്‍ണിച്ചറും ആര്‍ട്ട് വര്‍ക്കുകളും തിരഞ്ഞെടുത്തത്. അഞ്ചു ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്.
ബംഗ്ലാവിന്റെ വിശാലമായ ബാല്‍ക്കണിയിലിരുന്നാല്‍ ലോസ്ആഞ്ചലസ് നഗരം സുഖകരമായി കാണാം. ഗെറ്റ്ടുഗെതറുകള്‍ സംഘടിപ്പിക്കാനായി വീടിനു പുറത്തു മാത്രമല്ല ബാല്‍ക്കണിയിലും പേഷ്യോ ഒരുക്കിയിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, സ്പാ, വിനോദ ഉപാധികള്‍ക്കായുള്ള ഇടം എന്നുവേണ്ട ഈ വസതിയില്‍ ഇല്ലാത്ത സൗകര്യങ്ങളില്ല. ഇനി ഇത്രത്തോളം ആഡംബര സൗകര്യങ്ങളുള്ള സണ്ണിയുടെ വീടിന്റെ വില എത്രയെന്നല്ലേ? അഞ്ഞൂറുകോടിയോളം മുടക്കിയാണ് ഇരുവരും ഈ വീട് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സണ്ണിയുടെ മുപ്പത്തിയാറാം പിറന്നാളിന് വെബ്ബര്‍ സമ്മാനമായി നല്‍കിയതാണത്രേ ഈ വീട്.
രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലാണ് കുടുംബത്തോടൊപ്പം ഇന്ത്യ വിട്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍ ലോസ് ആഞ്ചല്‍സിലേക്ക് ചേക്കേറിയത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താന്‍ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ നേരത്തേ പങ്കുവച്ചത്. കനേഡിയന്‍ പൗരത്വമാണ് സണ്ണിക്കുള്ളത്. അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസില്‍ നിന്നും ഞങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം എനിക്കും ഡാനിയേലിനും ലഭിച്ചു. ലോസ് ആഞ്ചലസിലുള്ള രഹസ്യ പൂന്തോട്ടത്തിലേക്കും വീട്ടിലേക്കും അവരെ എത്തിച്ചു. എന്റെ അമ്മയും ഞാനിത് തന്നെയാണ് ചെയ്യണമെന്നാകും ആഗ്രഹിച്ചിട്ടുണ്ടാവുക. മിസ് യൂ അമ്മ'.. എന്നുപറഞ്ഞുകൊണ്ട് മാതൃദിനത്തില്‍ സോഷ്യല്‍മീഡിയയിലൂടെ താരം വ്യക്തമാക്കിയിരുന്നു
https://www.facebook.com/Malayalivartha























