പശ്ചിമ ബംഗാളില്‍ കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് മൂന്നു കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്

പശ്ചിമ ബംഗാളില്‍ കുടിയേറ്റ തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജാല്‍പാംഗുരിയിലെ ദുപ്ഗുരിയിലായിരുന്നു സംഭവം നടന്നത്. സഹുദാംഗിയിലെ ഇഷ്ടിക ഫാക്ടിറയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൂച്ച് ബെഹാര്‍ ജില്ലയിലേക്ക് പോകുകയായിരുന്നു.
പരിക്കേറ്റവരില്‍ മൂന്നു കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ദുപ്ഗുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha























